ശാസ്ത്രഞ്ജന്‍മാരുടെ ചിത്രമുള്‍പ്പെടുത്തി ആര്‍ട് വാള്‍ ഒരുങ്ങി

ArtWallSpecial-HD
SHARE

ആഗോള സയന്‍സ് ഫെസ്റ്റിവലിന്‍റെ വരവറിയിച്ച് തലസ്ഥാനത്ത് ശാസ്ത്രഞ്ജന്‍മാരുടെ ചിത്രമുള്‍പ്പെടുത്തി ആര്‍ട് വാള്‍. വെള്ളയമ്പലം കെല്‍ട്രോണ്‍ ചുറ്റുമതിലിലാണ് ആര്‍ട്  വാള്‍ രൂപകല്‍പന ചെയ്തത്.ഡിസംബര്‍ 15 മുതല്‍  തിരുവനന്തപുരം തോന്നയ്ക്കല്‍ സയന്‍സ് പാര്‍ക്കില്‍ വെച്ചാണ് സയന്‍സ് ഫെസ്റ്റിവല്‍ നടക്കുന്നത്.

12 കലാകാരന്‍മാര്‍ ചേര്‍ന്നാണ് ആര്‍ട്്വാള്‍ തയ്യാറാക്കിയത്. വെള്ളയമ്പലത്തെ കെല്‍ട്രോണ്‍ ചുറ്റുമതിലാണ് ആര്‍ട്്വാവിനായി തെരഞ്ഞെടുത്തത്. ശാസ്ത്രഞ്ജന്‍മാരുടെ ചിത്രങ്ങള്‍ മാത്രമല്ല ഇവരെപ്പറ്റിയുള്ള ചെറിയകുറിപ്പുകളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. പുതുതലമുറയ്ക്കും ശാസ്ത്രഞ്ജന്‍മാരെയും അവരുടെ സംഭാവനകളും മനസിലാക്കുന്നതിനാണ് പുതിയ നീക്കത്തിനു പിന്നില്‍ വെള്ളയമ്പലത്തിനു പുറമേ പാളയം, മ്യൂസിയം ഉള്‍പ്പെടെ നഗരത്തിലെ വിവിധ മതിലുകളിലും ചിത്രങ്ങള്‍ പതിയും. ഡിസംബര്‍ 15 മുതല്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലാണ് നടക്കുന്നത്. വിവിധ ശ്ാസ്ത്രഞ്ജന്‍മാര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.

An art wall featuring pictures of scientists in the capital heralding the arrival of the Global Science Festival

MORE IN SPOTLIGHT
SHOW MORE