കോഴിയിറച്ചിയും ചൂരയും കിട്ടിയാല്‍ 'കസിയസ്' ഹാപ്പി; മുതല മുത്തശ്ശന് 120–ാം പിറന്നാള്‍

crocodilebirthday-10
SHARE

ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ മുതലയായ കസിയസിന് 120–ാം പിറന്നാള്‍. മുതല മുത്തശ്ശന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ഓസ്ട്രേലിയയിലെ മറൈന്‍ലാന്‍ഡ് ക്രൊക്കഡൈല്‍ പാര്‍ക്ക്. പതിനെട്ടടി നീളമുള്ള കസിയസ് 1987 മുതല്‍ പാര്‍ക്കിലെ താരമാണ്. ലോകത്തേറ്റവും നീളമേറിയ മുതലയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡും കസിയസിന്റെ പേരിലാണ്. കസിയസിന്റെ ശരീരത്തിന് മാത്രം 16 അടി നീളവും പത്തടി വീതിയും വാലിന് ആറടി നീളവുമുണ്ടെന്നാണ് പാര്‍ക്ക് അധികൃതര്‍ പറയുന്നത്. 1984 ല്‍ വടക്കന്‍ ഓസ്ട്രേലിയയില്‍ നിന്നാണ് കസിയസിനെ പിടികൂടിയത്. 

പിറന്നാള്‍ പ്രമാണിച്ച് കസിയസിന്റെ ഇഷ്ട ഭക്ഷണമായ കോഴിയിറച്ചിയും ചൂരയുമാണ് പാര്‍ക്ക് അധികൃതര്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 120–ാം വയസിലും കസിയസ് ഊര്‍ജസ്വലനാണെന്നും അതിഥികള്‍ കാണാനെത്തിയാല്‍ തലയനക്കി, കണ്ണുയര്‍ത്തി അഭിവാദ്യം ചെയ്യാറുണ്ടെന്നും പരിചാരകര്‍ പറയുന്നു. എലിസബത്ത് രാജ്ഞിയും ഷീ ജിന്‍പിങുമുള്‍പ്പടെയുള്ള പ്രമുഖര്‍ കസിയസിനെ മുന്‍പ് സന്ദര്‍ശിച്ചിട്ടുണ്ട്. 

World's largest crocodile in captivity celebrates 120th birthday

MORE IN SPOTLIGHT
SHOW MORE