35% മാര്‍ക്കോടെ പത്താം ക്ലാസ് വിജയം; ആഘോഷമാക്കി കുടുംബം‌‌‌‌

family celebrates sons win 0906
SHARE

പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കോടെയുള്ള വിജയങ്ങള്‍ മാത്രം കണ്ടു പരിചയിച്ചവരാണ് നമ്മള്‍ എന്നാല്‍ ഇത്തരം വാര്‍പ്പു മാതൃകകളെ തകര്‍ക്കുകയാണ് മുംബൈയിലെ ഒരു കുടുംബം. മകന്‍ 35% മാര്‍ക്ക് നേടി പത്താം ക്ലാസ് പരീക്ഷ വിജയിച്ചത് ആഘോഷമാക്കുകയാണിവിടെ. ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

വിഡിയോ ആരാണ് ചിത്രീകരിച്ചത് എന്ന് വ്യക്തമല്ല. മറാഠി സ്കൂളിൽ പഠിക്കുന്ന വിദ്യാര്‍ഥിയാണ് ആറു വിഷയത്തില്‍ 35 മാര്‍ക്ക് നേടി 35 ശതമാനത്തോടെ പരീക്ഷ പാസായത്. എന്നാല്‍ അവനെ ശകാരിക്കുകയോ അവനോട് ദേഷ്യപ്പെടുകയോ ചെയ്യാതെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കൾ. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കുടുംബത്തിന്‍റെ പ്രവൃത്തിയ്ക്ക് പിന്തുണയുമായി നിരവധി പേരും രംഗത്തെത്തിക്കഴിഞ്ഞു. നല്ല ഗ്രേഡുകൾ നേടാൻ സമ്മര്‍ദം ചെലുത്താതെ കുട്ടികളെ പോസിറ്റീവായിരിക്കാന്‍ പ്രേരിപ്പിക്കുക എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചത്. മാതാപിതാക്കളുടെ സമ്മർദ്ദം പലപ്പോഴും കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കും ഇതോടെ അവര്‍ സ്വന്തം കഴിവുകളെ സംശയിക്കാന്‍ തുടങ്ങുമെന്നും അദ്ദേഹം കുറിച്ചു. അതേസമയം സമാന അനുഭവം പങ്കുവച്ച് രംഗത്തെത്തുന്നവരുമുണ്ട്. 

Family Celebrates son's success in 10th std

MORE IN SPOTLIGHT
SHOW MORE