ഡൽഹി മെട്രോയില്‍ യുവതികള്‍ തമ്മില്‍ അടി; വിഡിയോ വൈറല്‍

delhi metro
SHARE

ഡൽഹി മെട്രോയില്‍ യുവതികള്‍ തമ്മില്‍ വഴക്കിടുന്ന വിഡിയോ വൈറല്‍. എന്തിനാണ് ഇരുവരും വഴക്കിടുന്നത് എന്ന കാര്യം വിഡിയോയില്‍ നിന്ന് വ്യക്തമല്ല. ഇരുവരും അസഭ്യം പറയുന്നതും വിഡിയോയില്‍ കാണാവുന്നതാണ്. വഴക്ക് അധികമാകുമ്പോള്‍ യാത്രക്കാര്‍ ഇടപ്പെടുന്നതും കാണാം. 

ഒരാള്‍ കാലിലെ ഷൂ കയ്യില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ മറ്റയാള്‍, വെള്ളക്കുപ്പിയുമായാണ് നില്‍ക്കുന്നത്. ഭീഷണിയുടെ സ്വരത്തിലാണ് ഇരുവരുടെയും സംസാരം.പിന്നീട് ഒപ്പം ഉണ്ടായിരുന്ന സഹയാത്രികര്‍ ഇടപ്പെട്ട് രംഗം ശാന്തമാക്കി. വഴക്കിട്ട സ്ത്രീകളിൽ ഒരാൾ ഉടനെ മെട്രോയിലെ ഫോൺ സർവീസ് ഉപയോഗിച്ച് മെട്രോ ഓഫിസറെ വിളിച്ചു. ഇനിയുള്ള ‘പ്രത്യാഘാതങ്ങൾ’ തടയുന്നതിനായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇതു കണ്ടതോടെ രണ്ടാമത്തെ സ്ത്രീ പ്രകോപിതയായി. വീണ്ടും അസഭ്യവാക്കുകളുമായി രംഗത്തെത്തി. ഫോൺ വിളിച്ച സ്ത്രീ, വെള്ളക്കുപ്പിയുമായി ഓടിയെത്തി എതിരാളിയുടെ മുഖത്തേക്ക് വെള്ളം ഒഴിച്ചു. സംഭവത്തിന്റെ 58 സെക്കൻഡുള്ള വിഡിയോയാണു പ്രചരിക്കുന്നത്. വിഡിയോ വന്നത് നിമിഷങ്ങള്‍ക്കകം നിരവധിയാളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്.രസകരമായ നിരവധി കമന്‍റുകളുമുണ്ട്.

Video of two young women fighting in Delhi Metro goes viral

MORE IN SPOTLIGHT
SHOW MORE