‘പിരിയും മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു’; വിയോഗ വാർത്ത വിശ്വസിക്കാനാവാതെ ടിനി ടോം

tini-tom-sudhi
SHARE

കൊല്ലം സുധിയുടെ വിയോഗ വാർത്ത് വിശ്വസിക്കാനാകുന്നില്ലെന്ന് പ്രതികരിച്ച് നടൻ ടിനി ടോം. സുധി അവസാനം പങ്കെടുത്ത ഷോയിൽ ടിനി ടോമും ഉണ്ടായിരുന്നു. പിരിയുന്നതിനു മുമ്പ് സുധിയുടെ ആഗ്രഹപ്രകാരം ഒരുമിച്ചൊരു ചിത്രവും എടുക്കുകയുണ്ടായി. സുധിയുമൊത്തുള്ള ആ അവസാന ചിത്രത്തിനൊപ്പം ഹൃദയംതൊടുന്നൊരു കുറിപ്പും ടിനി ടോം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ ടിനി ടോം പങ്കുവച്ച കുറിപ്പ്;

ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു ...ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ......🙏 ആദരാഞ്ജലികൾ മുത്തേ

Actor Tini Tom shares his memories with Kollam Sudhi

MORE IN SPOTLIGHT
SHOW MORE