പാമ്പിനെ ചവച്ചരച്ച് കൊന്ന് മൂന്നു വയസ്സുകാരൻ!

snake boy
SHARE

കളിക്കുന്നതിനിടെ മുറ്റത്ത് കണ്ട പാമ്പിനെ വായിലിട്ട് ചവച്ചരച്ച് മൂന്നു വയസ്സുകാരൻ. ചത്ത പാമ്പിനെ തുപ്പിക്കളയാനാവാതെ കുട്ടി കരഞ്ഞതോടെ വന്നുനോക്കിയ മുത്തശ്ശിയാണ് പാമ്പിനെ പുറത്തെടുത്തത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം.

വീടിന് പുറത്ത് കളിക്കുകയായിരുന്ന അക്ഷയ് എന്ന മൂന്നുവയസ്സുകാരൻ. കുറ്റിക്കാട്ടിൽ നിന്ന് ഒരു ചെറിയ പാമ്പ് പുറത്തേക്ക് വന്ന് അവന്റെ മുന്നിലേക്ക് വന്നു. ഇത് കണ്ട കുട്ടി പാമ്പിനെ എടുത്ത് വായിലിട്ട് ചവക്കുകയായിരുന്നു. അതിനു ശേഷം അവൻ അലറിക്കരയാനും തുടങ്ങി.അക്ഷയുടെ വായിൽ പാമ്പ് കുടുങ്ങിയത് കണ്ട് കുട്ടിയുടെ മുത്തശ്ശി പരിഭ്രാന്തയായി. വായിൽ നിന്ന് പാമ്പിനെ പുറത്തെടുത്ത അവർ കുട്ടിയെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

MORE IN SPOTLIGHT
SHOW MORE