
ഇഷ്ട ഗായകന്‍റെ സംഗീത പരിപാടിക്കിടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കി ഒരു ആരാധിക. ക്രിസ്റ്റീന സെലിസും ഇസെബല്ല ഡെയ്സി ഗാര്‍സിയ എന്ന അവരുടെ പെണ്‍കുഞ്ഞും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ലോക ഗായകരില്‍ ധാരാളം ആരാധകരുള്ള സെദ്ദിന്‍റെ ലാസ് വേഗസിലെ സംഗീത പരിപാടിക്കിടെയാണ് ആ കുഞ്ഞുജീവന്‍ മിഴി തുറന്നത്.
പങ്കാളി ലണ്ടന്‍ ഗാര്‍സിയയ്ക്കൊപ്പമായിരുന്നു സംഗീത പരിപാടിക്ക് പങ്കെടുക്കാന്‍ എലിസബത്ത് ലാസ് വേഗസിലെത്തിയത്. ആവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. വേദിയിൽ സെദ്ദ് പാടികൊണ്ടിരിക്കവെ ക്രിസ്റ്റീനയ്ക്കു പ്രസവ വേദന ആരംഭിച്ചു. ഉടൻ തന്നെ ആംബുലൻസിൽ ക്രിസ്റ്റീനയെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്കു മാറ്റുകയും വൈകാതെ അവർ ഇസബെല്ല ഡെയ്സി ഗാർസിയ എന്ന പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു.
ഇരുവരുടെയും ആദ്യ കുഞ്ഞാണിത്. മാസം തികയാതെ പ്രസവിച്ചതിന്റെ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. സംഗീതലോകം മുഴുവൻ സ്നേഹത്തോടെ തങ്ങളുടെ മകളെ നോക്കുന്നതിന്റെ സന്തോഷത്തിലാണ് ക്രിസ്റ്റീനയും ഗാർസിയയും. പുതിയ മാതാപിതാക്കൾക്ക് ആശംസകൾ നേർന്ന് സെദ്ദും രംഗത്തെത്തി.