
മുന്‍മന്ത്രി കെ ബാബുവിന് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് മാഞ്ഞൂരാന്‍റെ പേരിലുള്ള ഫ്ലക്സ് സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. ലിസി ആശുപത്രിയില്‍ രോഗാവസ്ഥയില്‍ കിടന്ന 16 ദിവസവും ഡോക്ടര്‍ ജോ ജോസഫിനോട് എന്‍റെ രോഗവിവരങ്ങള്‍ അന്വേഷിച്ച കെ ബാബുവിന് നന്ദിയെന്ന് പറഞ്ഞായിരുന്നു ഫ്ലക്സ്. സൈബറിടത്ത് വൈറലായ ഫ്ലക്സ് വച്ചത് തന്നോട് സ്നേഹമുള്ള ഐന്‍ടിയുസി പ്രവര്‍ത്തകരാണെന്നും അറ്റാക്കുണ്ടായി ആശുപത്രിയില്‍ പോയപ്പോള്‍ വേഗം കാര്യങ്ങള്‍ ഒരുക്കി തന്നത് കെ ബാബുവും വൈദ്യസഹായം നല്‍കിയത് ഡോക്ടര്‍ ജോ ജോസഫാണെന്നും മാഞ്ഞൂരാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.