സിവിൽ സർവീസിൽ ഇരട്ട റാങ്കിന്‍റെ ഇരട്ടി മധുരവുമായി മലയാളി ദമ്പതികൾ

malayali-couple-who-qualified-civil-service
SHARE

സിവിൽ സർവീസിൽ ഇരട്ട റാങ്കിൻ്റെ തിളക്കവുമായി മലയാളി ദമ്പതികൾ. ചെങ്ങന്നൂർ സ്വദേശികളായ ഡോ. നന്ദഗോപനും ഭാര്യ മാളവിക ജി നായരുമാണ് ഒരുമിച്ച് പഠിച്ച് വിജയം നേടിയത്. 

ചെങ്ങന്നൂർ മഞ്ചീരത്തെ വീട്ടിൽ ഇരട്ട റാങ്കിൻ്റെ ഇരട്ടി മധുരമായിരുന്നു. മാളവികയ്ക്ക് 172-ാം റാങ്കും ഡോ.നന്ദഗോപന് 233-ാം റാങ്കുമാണ് ലഭിച്ചത്. മുമ്പ് ഐആർഎസ് ലഭിച്ച മാളവിക ഇപ്പോൾ മംഗലാപുരത്ത് ഇൻകം ടാക്സ് കമ്മിഷനറായി ജോലി ചെയ്യുന്നു. കോഴഞ്ചേരി ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് നന്ദഗോപൻ.വിവാഹത്തിനു മുമ്പുതന്നെ സിവിൽ സർവീസിനായി തയാറെടുത്തെങ്കിലും പിന്നീട് ഒരുമിച്ചുള്ള പഠനമാണ് വിജയം കണ്ടതെന്ന് ഇരുവരും വിശ്വസിക്കുന്നു.

മാളവികയുടെ അഞ്ചാമത്തെയും നന്ദഗോപൻ്റെ അവസാനത്തെയും അവസരമായിരുന്നു ഇത്തവണത്തേത്.

success story of malayali couple who qualified civil service exam

MORE IN SPOTLIGHT
SHOW MORE