വാഹനം മോഷ്ടിച്ചു; ഡ്രൈവിങ് അറിയില്ല; 10 കിലോമീറ്ററോളം വാഹനം തള്ളി മോഷ്ടാക്കൾ

van
പ്രതീകാത്മക ചിത്രം
SHARE

മോഷ്ടിച്ച വാഹനം പത്ത് കിലോമീറ്ററോളം തള്ളി അവസാനം ഉപേക്ഷിച്ച് മോഷ്ടാക്കൾ. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. പണത്തിന് ആവശ്യം വന്നപ്പോൾ മൂന്നു സുഹൃത്തുക്കൾ ചേർന്ന് വാഹനം മോഷ്ടിക്കുകയായിരുന്നു.  എന്നാൽ മൂന്നു പേർക്കും വാഹനം ഓടിക്കാൻ അറിയാത്തത്  തിരിച്ചടിയായി. വാഹനം തള്ളി മടുത്തതിനാൽ പാതിവഴിയിൽ കാറിൻ്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. എന്നാൽ അടുത്ത ദിവസം പൊലീസ് നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്തുകയും മോഷണ സംഘത്തെ പിടിക്കൂടുകയും ചെയ്തു. 

സത്യം കുമാർ, അമൻ ഗൗതം, അമിത് വർമ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കുന്നതിനായി സത്യം എന്ന യുവാവ് ഒരു വെബ്‌സൈറ്റ് നിര്‍മിച്ചിരുന്നു. ആ വെബ്‌സൈറ്റിലൂടെ വാഹനം വില്‍ക്കാമെന്ന ലക്ഷ്യത്തോടെ അമിത് ആണ് മോഷണപദ്ധതി തയ്യാറാക്കിയതെന്ന് എസിപി അറിയിച്ചു.

Thieves pushed the stolen vehicle for ten kilometers

MORE IN SPOTLIGHT
SHOW MORE