ബാര്‍ബി ഡോള്‍ രൂപത്തിലാവണം; യുവതി ചെലവാക്കിയത് 82 ലക്ഷം രൂപ

barbie24f
SHARE

വളര്‍ന്ന് വരുന്ന പല പെണ്‍കുരുന്നുകളും ബാര്‍ബി ഡോളുകളുടെ ആരാധികമാരായിരിക്കും. ഈ ബാര്‍ബിയെ പോലെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടാവും. എന്നാല്‍ ജീവിതത്തില്‍ ബാര്‍ബിയുടെ രൂപത്തിലാവാന്‍ ഇറങ്ങിത്തിരിച്ചവരുണ്ടാവുമോ? അങ്ങനെയൊരു സ്വപ്നം യാഥാര്‍ഥ്യമാക്കിയ പെണ്‍കുട്ടിയുടെ കഥയാണ് ഓസ്ട്രേലിയയില്‍ നിന്ന് വരുന്നത്.

യഥാര്‍ഥ ജീവിതത്തിലെ ബാര്‍ബിയാവാന്‍ വേണ്ടി 82 ലക്ഷം രൂപയാണ് ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലന്‍ഡ് സ്വദേശിയായ ജസ്മൈന്‍ ഫോറസ്റ്റ് ചിലവാക്കിയത്. ഇതിനായി 25 വയസുകാരിയായ ജാസ്മൈന്‍ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. 

ബാര്‍ബി ഡോളിന്റെ രൂപത്തിലായതോടെ സമൂഹത്തില്‍ ആളുകളില്‍ നിന്ന് തനിക്ക് നല്ല സമീപനമാണ് ലഭിക്കുന്നതെന്ന് ജാസ്മൈന്‍ പറയുന്നു. രൂപമാറ്റം തന്‍റെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാക്കി. കൗമാരപ്രായത്തിലായിരിക്കുമ്പോള്‍ മുതല്‍ താന്‍ ആഗ്രഹിച്ച മാറ്റമാണ് ഇതെന്നും അവര്‍ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE