
പൂച്ചയും പാമ്പും തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കും?. വിഷപ്പാമ്പിനോട് മല്ലിടാന്‍ പൂച്ചയ്ക്കാകുമോ?. സംശയം വേണ്ട പൂച്ചയ്ക്കാകും. അതിന് തെളിവാകുകയാണ് ഒരു വിഡിയോ. പൂച്ചയുടെ അടുത്തേക്ക് പതുങ്ങിയെത്തിയ പാമ്പ് മുഖത്തിനടുത്തെത്തി വായ തുറക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. പാമ്പ് ഉടന്‍ തന്നെ പൂച്ചയെ ആക്രമിക്കുമെന്ന് കാണുന്നവര്‍ ഉറപ്പിക്കും. എന്നാല്‍ ഞൊടിയിട പകയ്ക്കാതെ പാമ്പിന്റെ മുഖത്ത് തന്നെ കൈവീശി ഒന്ന് കൊടുക്കുന്ന പൂച്ച. പാമ്പ് ഉടന്‍ തന്നെ നിലംപതിച്ചു. ഈ വിഡിയോ ഇപ്പോള്‍ വൈറലാണ്. പൂച്ചകളുടെ പ്രതികരണത്തിന്റെ വേഗതയെക്കുറിച്ചാണ് വിഡിയോ കണ്ടവരുടെ ചര്‍ച്ച.
വിഡിയോ കാണാം: