ക്രമസമാധാന പാലനത്തിന് ഇനി കൊമ്പന്‍മാര്‍; രാജ്യാന്തര മാതൃകയില്‍ പട്രോളിങ്

police35
SHARE

തൃശൂരിലെ നിരത്തുകളില്‍ ക്രമസമാധാന പാലനത്തിന് ഇനി കൊമ്പന്‍മാരുണ്ടാകും. സിറ്റി പൊലീസ് രൂപം നല്‍കിയ സിറ്റി ടസ്കേഴ്സ് വാഹന പട്രോളിങ് സംഘം നിരത്തിലിറക്കി.

രാജ്യാന്തര മാതൃകയിലുള്ള ഇരു ചക്ര വാഹന പട്രോളിങ് സംഘത്തിനാണ് തൃശൂരില്‍ സിറ്റി പൊലീസ് രൂപം നല്‍കിയത്. പേര് സിറ്റി ടസ്‌കേഴ്‌സ്. റിഫ്ലക്റ്റീവ് ജാക്കറ്റുകളണിഞ്ഞ ഇവര്‍ ഇനി നഗരത്തില്‍ ക്രമ സമാധാന പാലനത്തിന് നിരത്തുകളിലുണ്ടാകും. അത്യാധുനിക സജ്ജീകരണത്തോടെ തയ്യാറാക്കിയ ബൈക്കുകളാണ് പട്രോളിങിനായി ഒരുക്കിയത്.. വയര്‍ലെസ് സംവിധാനം, ബീക്കണ്‍ ലൈറ്റുകള്‍, അലാം സംവിധാനം, പ്രഥമ ശ്രുശൂഷ കിറ്റുകള്‍ എന്നിവിയടങ്ങിയ 10 ബൈക്കുകളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയത്.

പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് സംഘത്തിലേക്ക് നിയോഗിക്കപ്പെട്ടത്. മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച മാതൃകയിലാണ് ബൈക്കുകള്‍ തയ്യാറാക്കിയത്. അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കാനും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ തടയാനും ടസ്‌കേഴ്‌സ് മുന്നിലുണ്ടാകും. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ഫ്ലാഗ് ഓഫ് ചെയ്‍‌തു.

international level two wheeler  patrolling in thrissur

MORE IN SPOTLIGHT
SHOW MORE