‘സാറെ, അവന് ടിസി െകാടുക്കണം, ബോക്സ് പൊട്ടിച്ചു’; ഒന്നാം ക്ലാസുകാരന്റെ പരാതി; പിന്നീട്..

‘അവന്‍ എന്റെ ബോക്സ് പൊട്ടിച്ച്, അവന് ടിസി െകാടുക്കണം സാറെ.. ടിസി െകാടുത്തില്ലെങ്കില്‍ അവന്‍ ഇനിയും ബോക്സ് െപാട്ടിക്കും..’ അധ്യാപകന്റെ മുറിയിലേക്ക് ഓടിയെത്തി ഒന്നാം ക്ലാസുകാരന്റെ പരാതി. മുന്‍പ് ഇതുപോലെ ബോക്സ് പൊട്ടിച്ചപ്പോള്‍ ഇനി ആവര്‍ത്തിച്ചാല്‍ അവന് ടിസി െകാടുക്കാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. ഇതാണ് ഒന്നാം ക്ലാസുകാരനെ സാറിന്റെ മുന്നിലെത്തിച്ചത്.

ടിസി െകാടുത്താന്‍ അവന് പിന്നെ പഠിക്കാന്‍ വരാന്‍ പറ്റില്ലെന്നും വീട്ടിലിരിക്കേണ്ടി വരുമെന്നും സാറ് പരാതിക്കാരനോട് പറയുന്നുണ്ട്. ഇതുകേട്ടപ്പോള്‍ അവന്റെ മുഖത്ത് സങ്കടം വന്നുതുടങ്ങി. നീ പറയുന്ന പോലെ ചെയ്യാം. അവന് ടിസി െകാടുക്കാം. പക്ഷേ അവന് പിന്നെ ഇങ്ങോട്ടുവരാന്‍ പറ്റില്ല. എന്തുവേണമെന്നായി അധ്യാപകന്‍. എന്നാല്‍ നമുക്ക് ഒരവസരം കൂടി അവന് െകാടുക്കാം. ഞാന്‍ ഒന്നൂടെ ഒന്ന് ആലോചിച്ച് മറുപടി പറയാമെന്ന് അധ്യാപകനോട് പറഞ്ഞ് ധ്യാൻ ശങ്കർ എന്ന് ഒന്നാം ക്ലാസുകാരന്‍ മടങ്ങിപോവുകയാണ്. കൊവ്വൽ എ യു പി സ്കൂളില്‍ നിന്നുള്ള ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.