മലമുകളില്‍ നിന്ന് ഇരയെ താഴ്​വരയിലേക്ക് ചാടിച്ച് പിടികൂടി ഹിമപ്പുലി; വിഡിയോ

snowleopard-17
ചിത്രം: സ്ക്രീന്‍ഗ്രാബ്
SHARE

അതിവേഗത്തില്‍ ഓടാന്‍ ഹിമപ്പുലികള്‍ക്കുള്ള കഴിവ് പ്രശസ്തമാണ്. പര്‍വതങ്ങളില്‍ എപ്പോള്‍ വേണമെങ്കില്‍ ഹിമപ്പുലിയുടെ ആക്രമണം പ്രതീക്ഷിക്കാം. പ്രാണഭയത്താലോടുന്ന ദുര്‍ബലനായ ഇരയെ പര്‍വതത്തില്‍ നിന്നും കുത്തനെയുള്ള ഇറക്കത്തിലൂടെ താഴെ വീഴ്ത്തി ഇരപിടിക്കുന്ന ഹിമപ്പുലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മാര്‍ച്ച് 13 ന് ലഡാക്കിലെ ഉറിയലില്‍ നിന്ന് ചിത്രീകരിച്ചതെന്ന കുറിപ്പോടെയുള്ള വിഡിയോ 'ദ് വൈല്‍ഡ് ഇന്ത്യ' എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പ്രത്യക്ഷപ്പെട്ടത്.  മൂന്ന് ലക്ഷത്തിലേറെപ്പേരാണ് ഇതിനകം വിഡിയോ കണ്ടു. വിഡിയോ കാണാം.

snow leopard catched prey from ladakh ; viral video

MORE IN SPOTLIGHT
SHOW MORE