
മന്ത്രി മുഹമ്മദ് റിയാസിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മറുപടി. യുവജനപ്രസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ റിയാസ് പങ്കെടുത്ത സമരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുകേഷ് മറുപടി നൽകിയത്. ‘ചില ചിത്രങ്ങൾ സംസാരിക്കും’എന്നൊരു തലക്കെട്ടോട് കൂടിയാണ് പോസ്റ്റ്. മുകേഷിന്റെ പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളുകളും കമന്റുകളും നിറയുന്നുണ്ട്. ഈ മറുപടിയും പ്രതിഷേധവുമൊന്നും ബ്രഹ്മപുരം മാലിന്യക്കൂമ്പാരം കത്തിയപ്പോൾ കണ്ടില്ലല്ലോ സഖാവേ എന്നും ചോദിക്കുന്നുണ്ട് കമന്റ് ബോക്സിൽ...
പ്രതിപക്ഷത്തിനെതിരായ മന്ത്രിയുടെ പ്രസ്താവനയിൽമേൽ ഇന്നലെ പ്രതിപക്ഷ നേതാവ് നടത്തിയ ആരോപണങ്ങളായിരുന്നു ചർച്ചയ്ക്ക് കാരണമായത്. കിച്ചൻ കാബിനറ്റിന്റെ ആനുകൂല്യത്തിൽ മന്ത്രിയായ ആളാണ് റിയാസെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതിനു മറുപടിയായാണ് റിയാസിനെ പിന്തുണച്ച് മുകേഷ് എഫ്ബി പോസ്റ്റിട്ടത്.