പ്രായം വെറും സംഖ്യ മാത്രം; പാലത്തിൽ നിന്ന് പുഴയിലേക്ക് ചാട്ടം; അമ്പരപ്പിച്ച് വിഡിയോ

jumping river
SHARE

മനക്കരുത്തുണ്ടെങ്കിൽ എല്ലാ തടസങ്ങളേയും മറികടക്കാനാവും. പ്രായം പോലും അവിടെ ഒരു വിഷയമാവില്ല. അക്കാര്യത്തിൽ സംശയമുള്ളവർ ഈ വിഡിയോ കണ്ടാൽ മതി. സാരിയുടുത്ത് ഉയരത്തിൽ നിന്ന് താമിരഭരിണി നദിയിലേക്ക് ചാടുകയാണ് ഒരു സ്ത്രീ.

സുപ്രിയ സാഹു ഐഎഎസ് ആണ് വിഡിയോ പങ്കുവെച്ചത്. തമിഴ്​നാട്ടിലെ കല്ലിഡയൈകുറിച്ചിയിലാണ് സംഭവം. പാലത്തിന്റെ മുകളിൽ നിന്നാണ് താമിരഭരണി നദിയിലേക്ക് സ്ത്രീ ചാടുന്നത്. ഇവിടുള്ളവർ പതിവായി ഇങ്ങനെ ചെയ്യാറുണ്ടെന്ന അറിവ് തന്നെ ഞെട്ടിച്ചതായും സുപ്രിയ സാഹു ട്വിറ്ററിൽ കുറിച്ചു. 

നാൽപ്പത്തിയാറായിരത്തോളം പേർ വീഡിയോ കണ്ടുകഴിഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഈ പ്രായത്തിലെ ഇവരുടെ മനസാന്നിധ്യം പ്രചോദിപ്പിക്കുന്നതാണെന്ന കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. 

Senior women diving river

MORE IN SPOTLIGHT
SHOW MORE