ബ്ലാക്ക് ഡോഗ് 72 രൂപയ്ക്ക്; റാംപൂറിന് 560 രൂപ; ഞെട്ടിച്ച് മദ്യവില

beer5
SHARE

റാംപൂറിന് 560 രൂപ, ബ്ലാക്ക് ഡോഗ് 72 രൂപയ്ക്ക്. പോൾ ജോൺ 118 രൂപയ്ക്ക് കിട്ടും... വ്യേമസേന ഉദ്യോഗസ്ഥരുടെ മെസ്സിലെ മദ്യവില കണ്ടാണ് ഇപ്പോൾ പലരുടേയും കണ്ണുതള്ളുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ മെനു വൈറലായി കഴിഞ്ഞു. 

208 രൂപയ്ക്ക് പോൾ ജോൺ ലഭിക്കും. ടീച്ചേഴ്സ് 50ന് 124 രൂപ മാത്രം. ആന്റിക്വിറ്റിക്ക് 37 രൂപ. ബ്ലാക്ക് ആൻഡ് വൈറ്റ് 71 രൂപയ്ക്കും. ബിയറിലേക്ക് വരുമ്പോൾ 59 രൂപയ്ക്ക് ബഡ്​വൈസർ ലഭിക്കും. 44 രൂപ മാത്രമാണ് കിങ്ഫിഷറിന് വരുന്നത്. വുഡ്പെക്കറിന് 86 രൂപയും. ഈ സമയം ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ 500 രൂപയ്ക്ക് കിങ്ഫിഷർ വാങ്ങേണ്ടി വരുന്ന വിഷമം പങ്കുവെക്കുകയാണ് കമന്റുകളിൽ പലരും. 

സെൻട്രൽ എക്സൈസ് ഡ്യൂട്ടി വരുന്നില്ല എന്നതിനാൽ മിലിറ്ററി ക്യാന്റീനുകളിൽ മദ്യവില 10 മുതൽ 15 ശതമാനം വരെ കുറവായിരിക്കും എന്നറിയാമെങ്കിലും ഈ മെനു കണ്ട് പലർക്കും വിശ്വസിക്കാനാവുന്നില്ല. ഇരുപത്തിരണ്ടായിരത്തോളം പേർ ഈ ട്വീറ്റ് കണ്ടുകഴിഞ്ഞു. ഇത്രയും കുറവ് വിലയിൽ മദ്യം ലഭിക്കാൻ മറ്റ് വഴികളുണ്ടോ എന്നാണ് പലരുടേയും ചോദ്യം. 

Liquor price in military canteen menu

MORE IN SPOTLIGHT
SHOW MORE