'സ്വാതന്ത്ര്യത്തിന്റെ നാലാം വാർഷികം'; 'ഡിവോഴ്സ്-വേഴ്സറി' ആഘോഷിച്ച് യുവതി, വൈറൽ

lady post-27
SHARE

'സ്വാതന്ത്ര്യത്തിന്റെ നാലാം വാർഷികം, ഇന്ന് എന്റെ ഡിവോഴ്സ്-വേഴ്സറി ആഘോഷിക്കുന്നു. ഒരു ദിവസം പോലും നിസ്സാരമായി കാണുന്നില്ല, ഞാൻ ഏറ്റവുമധികം സന്തോഷവതിയാണ്..'

നീണ്ട പുൽത്തകിടിയിൽ കോഫിയും കുടിച്ചിരിക്കുന്ന ചിത്രം ഷാശ്വതി ശിവ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഈ ക്യാപ്ഷനോടെയാണ്. 2019 ലെ വിവാഹമോചനത്തിന് ശേഷമുണ്ടായ തന്റെ അതിശയകരമായ ജീവിതയാത്രയാണ് ഷാശ്വതി 'വിവാഹമോചന ആശംസകൾ' എന്ന പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്. 

നാല് വർഷം മുമ്പ് ഈ ദിവസമാണ് താൻ വിവാഹമോചിതയാകുന്നത്. എല്ലാ വർഷവും സ്വാതന്ത്ര്യം ലഭിച്ച ദിവസമായി ഞാനിത് ആഘോഷിക്കും. കഴിഞ്ഞ 1460 ദിവസത്തിൽ ഈ തീരുമാനത്തോട് നന്ദി പറയാതെ ഒരു ദിനവും കടന്നുപോയിട്ടില്ല. കഴിഞ്ഞുപോയ വർഷങ്ങളിൽ താനിതുവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത പലതും ആത്മവിശ്വാസത്തോടെ ചെയ്യാനായെന്നും ഷാശ്വതി പറയുന്നു. 

വിവാഹമോചനം സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റാൻ 75ഓളം ​ഗ്രൂപ്പുകളുണ്ടാക്കുകയും അത് വഴി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പലരോടും അഭിപ്രായം തേടുകയും ചെയ്തു. നിലവിൽ അഞ്ഞൂറിലേറെ അം​ഗങ്ങളുള്ള ടെല​ഗ്രാം ​ഗ്രൂപ്പും ഇൻസ്റ്റ​ഗ്രാമിൽ #DivorceIsNormal എന്ന ഹാഷ്ടാ​ഗിൽ ഒരു സപ്പോർട്ട് ​ഗ്രൂപ്പും ഷാശ്വതിക്കുണ്ട്. 

സമൂഹത്തിൽ വിവാഹമോചിത അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഷാശ്വതി പങ്കുവെയ്ക്കുന്നുണ്ട്. വിവാഹമോചിതരെ അം​ഗീകരിക്കാത്ത സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റണമെന്നും അതൊരു വ്യക്തിയുടെ തീരുമാനമായി കാണണമെന്നും പോസ്റ്റിലൂടെ ഇവർ വ്യക്തമാക്കുന്നു. 

ഈ തീരുമാനത്തോട് നന്ദി പറയാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഷാശ്വതി പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

woman celebrates four years of divorce

MORE IN SPOTLIGHT
SHOW MORE