ആദ്യമാര് പിന്നോട്ട് ഓടിക്കും..? റിവേഴ്സ് റേസ് ഒളിമ്പിക്സിലെടുക്കണം; സോഷ്യൽ മീഡിയ

reverserace-27
SHARE

കിലോമീറ്ററുകൾ നീണ്ട വഴി, ഇരുവശത്തും തമ്പടിച്ച് നൂറുകണക്കിനാളുകൾ. ലൈവ് കമന്ററി, കൂക്കുവിളിയും ബഹളവും. ആവേശത്തിൽ ജനം കയ്യടിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഓട്ടോറിക്ഷ ഡ്രൈവർമാരെയാണ്. പിന്നിലേക്ക് ഏറ്റവും കൂടുതൽ ദൂരം, ഏറ്റവും വേ​ഗത്തിൽ ആര് ഓട്ടോ ഓടിച്ചെത്തുമെന്നതാണ് മത്സരം.

മഹാരാഷ്ട്രയിലെ സംങ്‍ലി ജില്ലയിൽ സംഘമേശ്വർ യാത്രയോടുനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. പിന്നിലേക്ക് നോക്കി ഏറ്റവും വേ​ഗതയിൽ ഓടിച്ച് ഫിനിഷിം​ഗ് ലൈന്‍ കടക്കുന്നവരായിരിക്കും വിജയി. കുണ്ടും കുഴിയും നിറഞ്ഞതാണ് ട്രാക്ക്. വേഗം കൂടുന്തോറും മറിയാനുള്ള സാധ്യതയും കൂടും. റോഡിലൂടെയുള്ള സാധാരണ യാത്ര തന്നെ ദുഷ്കരമാകുമ്പോൾ പിന്നിലേക്ക് വാഹനം ഓടിക്കുന്നത് ചെറിയ കളിയല്ലെന്ന് കാഴ്ചക്കാര്‍.

ഒളിംപിക്സില്‍ ഉള്‍പ്പെ‌ടുത്തണമെന്നുവരെ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ കണ്ടവര്‍ പറയുന്നു. മല്‍സരത്തില്‍ പങ്കെടുക്കുന്നവരുടെ മാത്രമല്ല, കണ്ടുനില്‍ക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന ഗൗരവമുള്ള നിര്‍ദേശങ്ങളും വരുന്നുണ്ട്.

reverse auto driving race in maharashtra

MORE IN SPOTLIGHT
SHOW MORE