'അറിയാത്തവരുടെ കയ്യിൽ നിന്ന് ഭക്ഷണം മേടിക്കല്ലേടാ'; കുട്ടിക്കുരങ്ങിനെ പഠിപ്പിച്ച് അമ്മ

monkey viral
SHARE

പലപ്പോഴും ഇന്റർനെറ്റ് കീഴടക്കാറുണ്ട് കുരങ്ങിൻ കൂട്ടത്തിന്റെ വികൃതികൾ. ഭക്ഷണത്തെ ചുറ്റിപറ്റി തന്നെയാവും ഇവരുടെ രസകരമായ പ്രവർത്തികൾ. ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത് ഒരു കുട്ടിക്കുരങ്ങും അതിന്റെ അമ്മയുമാണ്. അപരിചിതനിൽ നിന്ന് ഭക്ഷണം വാങ്ങിക്കരുത് എന്ന് തന്റെ കുട്ടിയെ പഠിപ്പിക്കുകയാണ് അമ്മക്കുരങ്ങ്...

രുചിയോടെ മാങ്ങ കഴിക്കുകയാണ് അമ്മ കുരങ്ങ്. ഇതിനിടയിൽ ഒരാൾ വെച്ചുനീട്ടുന്ന മാങ്ങ വാങ്ങാനായി ആയുകയാണ് കുട്ടിക്കുരങ്ങ്. എന്നാൽ മാങ്ങ കൈക്കലാക്കാൻ കുട്ടിക്കുരങ്ങ് ശ്രമിക്കുമ്പോഴെല്ലാം അമ്മ കുരങ്ങ് പിന്നിലേക്ക് വലിക്കുന്നു. അപരിചിതരിൽ നിന്ന് തന്റെ കുഞ്ഞിനെ അകറ്റി നിർത്താനുള്ള അമ്മ കുരങ്ങിന്റെ ശ്രമമാണ് കൗതുകമാവുന്നത്. 

1.4 മില്യൺ ആളുകൾ വീഡിയോ കണ്ടുകഴി​ഞ്ഞു. തന്റെ പക്കലുള്ള മാങ്ങയിൽ നിന്ന് കുറച്ച് കുട്ടിക്കുരങ്ങിന് അമ്മ കുരങ്ങ് നൽകണമായിരുന്നു എന്നെല്ലാം പോകുന്നു വീഡിയോയ്ക്ക് താളെ വരുന്ന കമന്റുകൾ...

mother monkey teaches its kid

MORE IN SPOTLIGHT
SHOW MORE