ഡൽഹി പൊലീസിനെ നയിക്കാൻ ശ്വേത; റിപ്പബ്ലിക് ദിന പരേഡിലെ മലയാളി സാന്നിധ്യം

Swetha-IPS
SHARE

റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പൊലീസിനെ നയിക്കുന്നത് യുവ മലയാളി ഐപിഎസ് ഉദ്യോഗസ്ഥ. ചാണക്യപുരി എസിപിയായ തൃശൂർ  ചാലക്കുടി സ്വദേശിനി ശ്വേത കെ.സുഗതനാണ് പരേഡ് നയിക്കുക. 

144 പേരടങ്ങുന്ന ഡൽഹി പൊലീസ് സംഘത്തെ നയിക്കുന്നത് 28 വയസ്സുള്ള ശ്വേത കെ.സുഗതൻ ഐപിഎസാണ്. 2019 എജിഎം യു.ടി കേഡർ ഐപിഎസ് ഉദ്യോഗസ്ഥ. കിരൺ ബേദി, ഐബി റാണി തുടങ്ങി, വിരലിൽ എണ്ണാവുന്ന വനിതകൾ മാത്രമാണ് ഇതിന് മുൻപ് ഡൽഹി പൊലീസ് സംഘത്തെ പരേഡിൽ നയിച്ചിട്ടുള്ളത്. നാളെ ശ്വേതയുടെ കുടുംബാംഗങ്ങളും പരേഡ് കാണാൻ ഗാലറിയിൽ ഉണ്ടാകും. അരനൂറ്റാണ്ടിലേറെയായി ഡൽഹി പൊലീസ് റിപ്പബ്ലിക് ദിന പരേഡിൽ ഭാഗമാകാറുണ്ട്.

MORE IN SPOTLIGHT
SHOW MORE