കങ്കണയുടെ വിലക്ക് നീക്കി ട്വിറ്റർ; അക്കൗണ്ട് പുനഃസ്ഥാപിച്ചു

kangana-ranaut
SHARE

ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ അക്കൗണ്ടിന് ഏർപ്പെടുത്തിയ വിലക്ക് ട്വിറ്റർ നീക്കി. വിലക്ക് നീങ്ങി അര മണിക്കൂറിനുള്ളിൽ ഫിലിം ഇൻഡസ്ട്രിയെ രൂക്ഷമായി വിമർശിച്ച് താരത്തിന്റെ ട്വീറ്റും വന്നു. ഫിലിം വ്യവസായം അപക്വവും മര്യാദയില്ലാത്തതുമാണെന്നും വിജയം വേണമെന്ന് അവർ ആഗ്രഹിക്കുമ്പോൾ കലയെ അപ്രസക്തമാക്കുന്നത് പോലെ നോട്ടുകെട്ടുകൾ നിങ്ങളുടെ മുഖത്തേക്ക് വലിച്ചെറിയുമെന്നും കങ്കണ കുറിക്കുന്നു. കലയുടെ സത്തയെ മലിനമാക്കുന്ന പ്രവർത്തിയാണിതെന്നും ഒരു നാണക്കേടുമില്ലാതെ അത് തുടർന്ന് വരുന്നുവെന്നും കങ്കണയുടെ ട്വീറ്റിൽ പറയുന്നു. 

2021 ൽ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളെ കുറിച്ചുള്ള വിദ്വേഷ ട്വീറ്റിനെ തുടർന്നാണ് കങ്കണയ്ക്ക് ട്വിറ്റർ വിലക്കേർപ്പെടുത്തിയത്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വിദ്വേഷ ട്വീറ്റുകൾ താരം തുടർന്നുവെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു.  2021 ന്റെ തുടക്കത്തിൽ ഡോണൾഡ് ട്രംപിന്റെ അക്കൗണ്ടും ട്വിറ്റർ മരവിപ്പിച്ചിരുന്നു. മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ട്രംപിന്റെ വിലക്ക് നീക്കിയിരുന്നു. പിന്നാലെയാണ് കങ്കണയുടെ വിലക്കും നീക്കിയത്. 

Twitter ban ends; Kangana posts again

MORE IN SPOTLIGHT
SHOW MORE