പഴം മുതൽ മീൻ വരെ റെയിൽവേ ട്രാക്കിൽ; വ്യത്യസ്തം തായ്​ലൻഡിലെ ഈ ചന്ത‌‌‌

railwaymarket-25
ചിത്രം: ട്വിറ്റർ
SHARE

വഴിയോരക്കച്ചവടം നമുക്ക് പുത്തരിയല്ല. റോഡരികിൽ പതിവായി കാണുന്നതും പാതയോരങ്ങൾ പതിവിലേറെ കയ്യേറുമ്പോൾ അധികാരികൾ വടിയെടുക്കുന്നതും ലോകത്തെങ്ങും സർവസാധാരണമാണ്. എന്നാൽ തായ്​ലൻഡിൽ അൽപം വ്യത്യസ്തമാണ് കാര്യങ്ങൾ. റോഡരികിലെ കച്ചവടത്തിന് പകരം റെയിൽവേ പാളത്തിലാണ് മേക്​ലോങിലെ നാട്ടുകാർ കച്ചവടം നടത്തുന്നത്. സാമുത് സോങ്ഗ്രാമിലെ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് മേക്​ലോങ് റെയിൽവേ സ്റ്റേഷനും ഒപ്പമുള്ള ഈ ചന്തയും.

രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് ഈ ചന്ത പ്രവർത്തിക്കുന്നതെന്ന് തായ്​ലൻഡ് ടൂറിസത്തിന്റെ സൈറ്റ് വ്യക്തമാക്കുന്നു.  മഹ്​ചായ്– മുതൽ മേക്​ലോങ് വരെ മാത്രമുള്ള ട്രെയിനാണ് ഈ ട്രാക്കിലൂടെ വരിക.  കടൽവിഭവങ്ങൾ, പച്ചക്കറി, പഴം, സംസ്കരിച്ച ഭക്ഷണങ്ങൾ മൽസ്യ–മാംസം എന്നിങ്ങനെ എല്ലാം ചന്തയിൽ ലഭ്യമാണ്. പക്ഷേ സിഗ്നൽ തെളിഞ്ഞാൽ കച്ചവടക്കാർ സാധനങ്ങളും വാരി ഓരോട്ടമാണ്. നിമിഷങ്ങൾക്കുള്ളിൽ ട്രെയിന് കടന്നുപോകാനുള്ള പാത ക്ലിയർ. പക്ഷേ പച്ചക്കറിയും പഴങ്ങളുമടക്കം പാളത്തിന് തൊട്ടുതാഴെ തന്നെ. സെക്കന്റുകൾ മാത്രം നീളുന്ന കച്ചവടക്കാരുടെ പരക്കം പാച്ചിലിനിടയിൽ പെട്ടുപോയാൽ മേക്​ലോങിലേക്കുള്ള ഉല്ലാസയാത്ര ദുരന്തയാത്രയാകാൻ സാധ്യതയുണ്ട്. ട്രെയിൻ കടന്നുപോകുമ്പോൾ ഇതൊക്കെ നമ്മളെത്ര കണ്ടതാണ് എന്ന ഭാവത്തിൽ കൂളായി ഇരിക്കുന്ന വ്യാപാരികളും കുറവല്ല. വിഡിയോ കാണാം.

Food market set on railway track in Thailand

MORE IN SPOTLIGHT
SHOW MORE