ഭൂമിയുടെ അകക്കാമ്പ് തിരിയുന്നത് എതിർദിശയിലേക്ക്; പഠന റിപ്പോർട്ട്

eartheplanet-25
പ്രതീകാത്മക ചിത്രം
SHARE

ഭൂമിയുടെ ഉൾക്കാമ്പ് തിരിയുന്നത് ഭൂമിയുടെ ചലനത്തിന് എതിർദിശയിലേക്കെന്ന് പഠന റിപ്പോർട്ട്. 'നേച്ചർ ജിയോസയൻസ്' ജേണലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമി തിരിയുന്ന അതേദിശയിൽ തിരിഞ്ഞുകൊണ്ടിരുന്ന ഉൾക്കാമ്പ് 2009 ഓടെ ആ ചലനം അവസാനിപ്പിച്ച് എതിർദിശയിലേക്കുള്ള തിരിച്ചിൽ തുടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ പെക്കിങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ സിയാഡോങും യി യാങും പറയുന്നത്. അകക്കാമ്പ് മുന്നോട്ടും പിന്നോട്ടും തിരിയുന്നുണ്ടെന്നും 70 വർഷം കൊണ്ടാണ് ഒരു ചാക്രിക ചലനം അകക്കാമ്പ് പൂർത്തിയാക്കുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഈ നിഗമനം അനുസരിച്ച് ഓരോ 35 വർഷം കൂടുമ്പോഴും അകക്കാമ്പിന്റെ ചലനദിശ മാറുന്നുണ്ടെന്നും ഇതിന് മുൻപ് ദിശമാറ്റം സംഭവിച്ചത് 1970 ലാണെന്നും റിപ്പോർട്ട് പറയുന്നു.   

ആറ് നൂറ്റാണ്ടായി തുടർച്ചയായുണ്ടാകുന്ന ഭൂചലന തംരഗങ്ങളെ അപഗ്രഥിച്ചാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. ചുട്ടുപഴുത്ത ഇരുമ്പ് ഗോളത്തിന് സമാനമായ ഭൂമിയുടെ അകക്കാമ്പിന് പ്ലൂട്ടോയോളം വലിപ്പമാണുള്ളത്. മതിയാക്കിയാണ് തിരിഞ്ഞ് കറങ്ങാൻ തുടങ്ങിയിരിക്കുന്നത്.ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 5000 കിലോമീറ്റർ ആഴത്തിലാണ് ഭൂമിയുടെ ഉൾഭാഗം സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ആവരണത്തിനുള്ളിലുള്ള ദ്രാവകത്തിനുള്ളിൽ കഴിയുന്നതിനാൽ 

ഭൂമിക്കുള്ളിലെ മറ്റൊരു ഗ്രഹമെന്നോണം ഇതിന് സ്വതന്ത്രമായി തിരിയാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ അകക്കാമ്പ് എങ്ങനെയാണ് തിരിയുന്നതെന്നത് സംബന്ധിച്ച് ശാസ്ത്രജ്ഞർക്കിടയിൽ തന്നെ തർക്കം നിലനിൽക്കുന്നുണ്ട്.

Earth's inner core has stopped spinning in the same direction; Study report

MORE IN SPOTLIGHT
SHOW MORE