പശുവിന്റെ ഏമ്പക്കത്തിലെ മീഥെയ്ൻ കുറയ്ക്കുന്ന തീറ്റയുമായി സ്റ്റാർട്ടപ്; കോടികൾ നിക്ഷേപിച്ച് ബിൽഗേറ്റ്സ്

gatescow-25
SHARE

പശുവിന്റെ ഏമ്പക്കത്തിലൂടെ പുറന്തള്ളപ്പെടുന്ന മീഥെയ്ന്റെ അളവ് കുറയ്ക്കുന്നതിനായുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാർട്ടപിൽ കോടികൾ മുടക്കി ബിൽഗേറ്റ്സ്. ഓസ്ട്രേലിയൻ കമ്പനിയായ റണ്ണിങ് 8 എന്ന സ്ഥാപനത്തിലാണ് ഗേറ്റ്സിന്റെ ബ്രേക്ക്ത്രൂ എനർജി വെഞ്ച്വേഴ്സ് 1.2 കോടി ഡോളർ മുടക്കിയിരിക്കുന്നത്. കടൽപ്പായൽ ഉപയോഗിച്ച് നിർമിക്കുന്ന കാലിത്തീറ്റ നൽകുന്നത്  വഴി കന്നുകാലികളിലെ മീഥെയൻ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് സ്റ്റാർട്ടപിന്റെ കണ്ടെത്തൽ. ഇതിൽ വിശദമായ പഠന ഗവേഷണങ്ങൾ നടന്നുവരികയാണ്. കുറഞ്ഞ മീഥെയ്ൻസ് പുറന്തള്ളുന്ന കന്നുകാലിത്തീറ്റ വികസിപ്പിക്കുകയാണ് സ്റ്റാർപ്പിന്റെ ലക്ഷ്യം. കാർബൺ ഡൈ ഓക്സൈഡ് കഴിഞ്ഞാൽ ഏറ്റവുമധികം ഉൽപാദിപ്പിക്കപ്പെടുന്ന ഹരിതഗൃഹ വാതകമാണ് മീഥെയ്ൻ. 

പുല്ലിന്റെ ദഹനപ്രക്രിയയ്ക്കിടയിലാണ് പശുവിന്റെയും ആടിന്റെയും മാനിന്റെയും ഉള്ളിൽ മീഥെയ്ൻ ഉൽപാദിപ്പിക്കപ്പെടുന്നത്. ഇതിൽ ഭൂരിഭാഗം മീഥെയ്നും മൃഗങ്ങൾ പുറന്തള്ളുകയാണ് ചെയ്യുന്നത്. കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനായി സസ്യങ്ങളെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് സമ്പന്ന രാജ്യങ്ങളോട് ഗേറ്റ് വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. കാലാവസ്ഥാ ദുരന്തത്തെ എങ്ങനെ ഒഴിവാക്കാം (How to Avoid a Climate Disaster) എന്ന തന്റെ പുസ്തകത്തിൽ ഗേറ്റ്സ് ഇക്കാര്യം വിശദമായി വ്യക്തമാക്കുന്നു. ദരിദ്ര രാജ്യങ്ങൾക്കാണ് മാംസാഹാരം കൊണ്ടാവശ്യമെന്നും സമ്പന്ന രാജ്യങ്ങൾ സസ്യാഹാര കേന്ദ്രീകൃതമായ ഭക്ഷണശീലത്തിലേക്ക് മാറണമെന്നും ഗേറ്റ്സ് ആഹ്വാനം ചെയ്യുന്നുണ്ട്. 

Bill Gates invests 1.2 crore $ in a startup that seeks to control methane emission from cow burps

MORE IN SPOTLIGHT
SHOW MORE