മന്ത്രിയെത്തി, ഇരിക്കാന്‍ കസേരയില്ല, പിന്നെ 'കലിപ്പായി', കല്ലേറായി, വിഡിയോ

dmk-minister-stone
SHARE

സ്ഥലത്തെത്തിയ മന്ത്രിക്ക് ഇരിക്കാന്‍ കസേര കിട്ടിയില്ല. പ്രവര്‍ത്തകനെ കല്ലെടുത്തെറിഞ്ഞ് അമര്‍ഷം തീര്‍ത്തു. തമിഴ്‌നാട്ടിലാണ് സംഭവം. ഡി.എം.കെ മന്ത്രി എസ്.എം നാസര്‍ എത്തിയപ്പോഴാണ് ഇരിക്കാന്‍ കസേരയില്ലാത്തത് ശ്രദ്ധിച്ചത്. പിന്നെ ദേഷ്യമായി, തെറിയായി, പ്രവര്‍ത്തകനെ കല്ലെടുത്തെറിയല്‍ വരെയായി. പ്രവര്‍ത്തകന് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. 

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പങ്കെടുക്കുന്ന പൊതു യോഗ വേദി പരിശോധനക്കെത്തിയതായിരുന്നു മന്ത്രിയും സംഘവും. തമിഴ്‌നാട് ക്ഷീര വകുപ്പ് മന്ത്രിയായ നാസറിനായിരുന്നു പരിപാടിയുടെ മേല്‍നോട്ട ചുമതല. വേദിക്കരികില്‍ ഇരിക്കാന്‍ സീറ്റില്ലാത്തതോടെ മന്ത്രി ക്ഷുഭിതനാകുകയായിരുന്നു. 

പ്രവര്‍ത്തകനെ കല്ലെടുത്തെറിയുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ മന്ത്രിക്കെതിരെ കടുത്ത അമര്‍ഷമാണ് ഉയരുന്നത്. മന്ത്രിക്കെതിരെ ബിജെപിയും രംഗത്തെത്തി. 

MORE IN SPOTLIGHT
SHOW MORE