ജീവന്റെ വിലയുള്ള ധീരത; രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാനൊരുങ്ങി കേരളത്തിലെ ചുണക്കുട്ടികൾ

braveryawrd
SHARE

രാഷ്ട്രപതിയിൽ നിന്ന് ധീരതാപുരസ്കാരം  ഏറ്റുവാങ്ങാനൊരുങ്ങി കേരളത്തിൽ നിന്നുള്ള സംഘം. 2020, 21, 22 വർഷങ്ങളിലായി പുരസ്കാരത്തിനർഹരായ 11 കുട്ടികളാണ് സoഘത്തിലുള്ളത്. 25 നാണ് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം വിതരണം ചെയ്യുക.

സ്വന്തം ജീവനെ കുറിച്ചോർക്കാതെ മറ്റുള്ളവരുടെ ജീവനായി സമയോചിത ഇടപെടൽ നടത്തിയവരാണ്.തളീക്കര മാണിക്കോത്ത് മുഹമ്മദ് നിഹാദ്, പാറപ്പുറത്ത് മുഹമ്മദ് ഇർഫാൻ, തേഞ്ഞിപ്പലം ചെനക്കലങ്ങാടി മേടപ്പിൽ അഹമ്മദ് ഫാസ് എന്നിവരാണ്  ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ ധീരത പുരസ്‌കാരത്തിന് ഇത്തവണ അർഹരായത്. 

എയ്ഞ്ചൽ മരിയ ജോയി, ടി എൻ ഷാനിസ് അബ്ദുള്ള, കെ എൻ ശിവക്യഷ്ണ, എൻ ഋതു ജിത്ത്, കെ ശീതൾ ശശി എന്നിവർ 2021 ൽ പുരസ്കാരത്തിനർഹരാവരാണ്.ഉമ്മർ മുക്താർ, കെ മുഹമ്മദ് അമ്രാസ് , ജയക്യഷ്ണൻ ബാബു എന്നിവർ 2020 ൽ പുരസ്കാരത്തിന് അർഹരായ െങ്കിലും കോവിഡിനെ തുടർന്ന് പുരസ്കാര വിതരണം നടന്നില്ല. രാഷ്ട്രപതിയിൽ നിന്ന് നേരിട്ട് പുരസ്കാരം വാങ്ങാൻ കഴിയില്ലേ എന്ന് ആശങ്കപ്പെട്ടവരാണിവർ. ലക്ഷദ്വീപ് ചെതലാറ്റ് കുന്നത്തബിയോഗ ഹൗസിലെ സബീക ജാസ്മിനും ഈ സംഘത്തിലുണ്ട്. ഒരാഴ്ച മുമ്പാണ് കുട്ടികളും രക്ഷിതാക്കളും ഡൽഹിയിൽ എത്തിയത്. 

MORE IN SPOTLIGHT
SHOW MORE