27കാരിക്ക് 7.3 കിലോ ഭാരമുളള കുഞ്ഞ്; അമ്പരന്ന്് ആശുപത്രി അധിക്യതര്‍

new born baby picc
SHARE

ബ്രസീലില്‍ 27കാരിയായ യുവതിക്ക് പിറന്നത് 7.3 കിലോ ഭാരമുള്ള കുഞ്ഞ്. 7.3 കിലോഗ്രാം ഭാരവും 2 അടി ഉയരവുമാണ് കുട്ടിക്കുള്ളത്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ക്ലീഡിയന്‍ സാന്റോസ് ഡോ സാന്റോസ് എന്നാണ് കുഞ്ഞിന് ജന്മം നല്‍കിയ യുവതിയുടെ പേര്. ഇക്കഴിഞ്ഞ ജനുവരി 18ന് ആമസോണാസ് സംസ്ഥാനത്താണ് കുഞ്ഞ് ജനിച്ചത്.

അത്ര ചെറുതല്ലാത്ത കുഞ്ഞ് ഇൻകുബേറ്ററിലാണ് എങ്കിലും മറ്റ് പ്രശ്നങ്ങളൊന്നുമില്ല. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ നാപ്കിനും ഉടുപ്പുകളുമാണ് കുഞ്ഞ് ഉപയോഗിക്കുന്നത്.

ആമസോണാസ് സംസ്ഥാനത്ത് ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും ഭാരമുള്ളതില്‍ രണ്ടാമനാണ് ആങ്കേഴ്സണ്‍. 2005ല്‍ ജനിച്ച അഡേമില്‍റ്റണ്‍ സാന്‍ഡോസ് എന്ന കുട്ടിക്കാണ് ഒന്നാം സ്ഥാനം. എട്ട് കിലോ ആയിരുന്നു ഈ കുട്ടിയുടെ ഭാരം. 1955ല്‍ ഇറ്റലിയില്‍ സാധാരണ പ്രസവത്തില്‍ ജനിച്ച 10.2 കിലോ ഭാരമുള്ള അന്ന ബേറ്റ്സ് എന്ന കുഞ്ഞിന്റെ പേരിലാണ് ഏറ്റവും ഭാരമുള്ള കുഞ്ഞിന്റെ റെക്കോർഡ്.

Weight of the baby born to a 27 year old woman was 7.3kg

MORE IN SPOTLIGHT
SHOW MORE