രാജമാണിക്യത്തിന് അഞ്ചാം പിറന്നാള്‍; ആഘോഷമാക്കി നാട്ടുകാര്‍

rajamaickam
SHARE

1200 കിലോ തൂക്കമുളള രാജമാണിക്യത്തിന്‍റെ പിറന്നാള്‍ ആഘോഷമാക്കി നാട്ടുകാര്‍. മലപ്പുറം വണ്ടൂര്‍ പുങ്ങോട്ടെ നീലേങ്ങാടൻ ബഷീര്‍ വളര്‍ത്തുന്ന പോത്താണ് രാജമാണിക്യം. രാജമാണിക്യത്തിന്‍റെ അഞ്ചാം പിറന്നാള്‍ അടിച്ചുപൊളിച്ച് ആഘോഷിക്കാനാണ് നാട്ടുകാര്‍ ഒത്തു കൂടിയത്. നാലാം പിറന്നാളും ആഘോഷമാക്കിയിരുന്നു. 

തൊടികപ്പുലം കാവുങ്ങല്‍ അമ്പലപ്പടി അങ്ങാടിയില്‍ കൊച്ചു കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെ പിറന്നാളിന് ഒത്തുകൂടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപി താളിക്കുഴി കേക്കുമുറിച്ചു. രാജമാണിക്യത്തിന്റെ ഉടമ നീലേങ്ങാടൻ ബഷീർ കേക്ക് പിറന്നാളുകാരന്റെ വായിൽ വച്ചു നൽകി. നാലു വർഷം മുൻപ് പാലക്കാട് വാണിയംകുളം ചന്തയിൽ നിന്ന് വാങ്ങിയ രണ്ട് പോത്തുകളിൽ ഒന്നാണ് രാജമാണിക്യം. മുറ ഇനത്തിൽപ്പെട്ട പോത്ത് കുടുംബത്തിലെ ഒരംഗത്തെപ്പൊലെയാണ്. രാജമാണിക്യത്തിന് 8 ലക്ഷം വരെ വില പറഞ്ഞിട്ടും കൊടുക്കാൻ ബഷീറിന് മനസുവന്നില്ല. 

Rajamanickam Celebrates Fifth Birthday

MORE IN SPOTLIGHT
SHOW MORE