ഇന്‍സ്റ്റാഗ്രാം അഡിക്ഷനാണോ, പരിഹാരമുണ്ട്, പുതിയ ഫീച്ചര്‍ വരുന്നു

instagram
SHARE

സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും പ്രചാരത്തിലുള്ള പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാം. ലോകത്താകെ 1.38 ബില്യണ്‍ ഉപഭോക്താക്കളുള്ള ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ ഇതാ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് തൽകാലം മാറിനില്‍ക്കാൻ താല്‍പര്യപ്പെടുന്നവര്‍ക്കാണ് കമ്പനി പുതിയ ഫീച്ചര്‍  അവതരിപ്പിച്ചത്. 'ക്വയറ്റ് മോഡ്' എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ഇൻസ്റ്റഗ്രാമിൽ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ക്വയറ്റ് മോഡ്. ഈ മോഡ് ഓണാക്കിയാല്‍ ആക്‌ടിവിറ്റി സ്റ്റാറ്റസ് ഇനാക‌്‌‌ടീവ് ആവുകയും നോട്ടിഫിക്കേഷന്‍ ബ്ലോക്ക് ആവുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചര്‍.

പുതിയ ഫീച്ചര്‍ ഓണാക്കിയാല്‍ ഇന്‍ബോക്‌സിലൂ‌ടെ ആരെങ്കിലും ബന്ധപ്പെടുകയാണെങ്കില്‍ ക്വയറ്റ് മോഡിലാണെന്ന നോട്ടിഫിക്കേഷന്‍ അവര്‍ക്ക് ഓട്ടോമാറ്റിക്കായി റിപ്ലെ അയക്കാനും പുതിയ ഫീച്ചര്‍ വഴി സാധിക്കും. ഫീച്ചര്‍ ഓഫാക്കിയാല്‍ അത്രയും കാലത്തെ ആക്‌ടിവിറ്റികളെല്ലാം നോട്ടിഫിക്കേഷന്‍ വഴി ഉപഭോക്താവിന് ലഭിക്കുമെന്നതും പ്രത്യേകതയാണ്.

ആദ്യ ഘ‌ട്ടത്തില്‍ യുഎസ്എ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങി അഞ്ച് രാജ്യങ്ങളിലാണ് ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചറുകള്‍ ലഭ്യമാക്കുക. വൈകാതെ മറ്റു രാജ്യങ്ങളിലും ഫീച്ചര്‍ ലഭ്യമാകും. കൗമാരക്കാര്‍ കൂടുതലായി ഇന്‍സ്റ്റഗ്രാമില്‍ ചെലവൊഴിക്കുന്നത് കുറക്കാനാണ് പു‌തിയ ഫീച്ചറെന്ന് മെറ്റ പ്രസ്‌താവനയില്‍ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE