83–ാം വയസ്സിൽ ആദ്യമായി വിമാനയാത്ര!; വൈറലായി മുത്തശ്ശി: വിഡിയോ

grani
SHARE

എണ്‍പത്തിമൂന്നാം വയസ്സില്‍ ആദ്യമായി വിമാനത്തില്‍ കയറിയ ഒരു മുത്തശ്ശിയുടെ സന്തോഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമുണ്ടാക്കിയിരിക്കുന്നത്.  കൊച്ചുമകളുടെ വിവാഹത്തിനായി ജീവിതത്തിൽ ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ സന്തോഷത്തിലാണ്  മുത്തശ്ശി. ‘ബഡി മമ്മി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്.  നിമിഷങ്ങൾക്കകം തന്നെ ഒട്ടേറെ പേർ വിഡിയോ കണ്ടുകഴിഞ്ഞു.

യാത്രാടിക്കറ്റുമായി മുത്തശ്ശി വിമാനത്താവളത്തിലേക്കു പോകുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. കുടുംബത്തോടൊപ്പം ഏറെ സന്തോഷത്തോടെയാണ്  മുത്തശ്ശി വിമാനത്തിൽ കയറാൻ പോകുന്നത്. ‘83–ാം വയസ്സിൽ എന്റെ ആദ്യ വിമാനയാത്ര. പേരക്കുട്ടിയുടെ വിവാഹത്തിനു പോകുകയാണ്.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്.

വിഡിയോ വൈറലായതോടെ ഒട്ടേറെപ്പേര്‍പ്രതികരണങ്ങളുമായെത്തി. ‘മുത്തശ്ശിയെ കൊണ്ടുപോകാൻ മുൻകൈ എടുത്തവരെ അഭിനന്ദിക്കുന്നു. ആരോഗ്യത്തോടെ കൂടുതല്‍ യാത്രകൾ ചെയ്യാൻ സാധിക്കട്ടെ.’– എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. മറ്റൊരാള്‍ അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ അനുഭവമാണ് പങ്കുവച്ചത്. ‘88–ാം വയസ്സിലാണ് എന്റെ മുത്തശ്ശി ആദ്യമായി വിമാനത്തിൽ കയറുന്നത്. എങ്ങനെയുണ്ടായിരുന്നു യാത്ര എന്ന് ഞങ്ങൾ മുത്തശ്ശിയോടു ചോദിച്ചു. പറക്കുന്ന കപ്പൽ പോലെ തോന്നിയെന്നു മുത്തശ്ശി പറഞ്ഞു. എയർ ഹോസ്റ്റസുമാരുടെ പെരുമാറ്റത്തെയും അവരുടെ സൗന്ദര്യത്തെയും മുത്തശ്ശി പുകഴ്ത്തി.’ ഈ മുത്തശ്ശി ഞങ്ങളുടെ മുത്തശ്ശിമാരെയും ഓർമിപ്പിച്ചു എന്നുമൊക്കെപ്രതികരണങ്ങള്‍ വന്നു.

83-Year-Old Takes Her First-Ever Flight For Granddaughter's Marriage

MORE IN SPOTLIGHT
SHOW MORE