‘ആ നൂറ്റാണ്ടിൽ എവിടെയാടോ ഇലക്ട്രിക് ബൾബ്?’: അക്ഷയ് കുമാറിന് ട്രോൾ

akshay-kumar-troll
SHARE

അക്ഷയ് കുമാർ ഛത്രപതി ശിവജിയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനെ ട്രോളി സോഷ്യൽ മീഡിയ. സിനിമയുടെ പ്രഖ്യാപന വിഡിയോയിൽ അക്ഷയ്‌യുടെ തലയ്ക്ക് മുകളിൽ തൂക്കിയിരുന്ന ഷാൻലിയറിൽ ഇലക്ട്രിക് ബൾബുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സോഷ്യൽ മീഡിയ വിമർശനം രൂക്ഷമാകുന്നത്. 1630 മുതൽ 1680 വരെ ഭരിച്ചിരുന്ന ഛത്രപതി ശിവാജി മഹാരാജിന്റെ കാലത്ത് ഇലക്ട്രിക് ബൾബുകൾ കണ്ടുപിടിച്ചിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പ്രഖ്യാപന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശിവാജിയുടെ ഗെറ്റപ്പിലെത്തുന്ന അക്ഷയ് കുമാറിനെ വിഡിയോയില്‍ കാണാം. ‘സാമ്രാട്ട് പൃഥ്വിരാജി’ന് ശേഷം അക്ഷയ് കുമാർ ചരിത്ര നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജരേക്കര്‍ ആണ്. വസീം ഖുറേഷി നിർമിക്കുന്ന ചിത്രം മറാഠിയിലാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം കൂടിയാണ് ഇത്.  തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 

MORE IN SPOTLIGHT
SHOW MORE