പാർക്കിലെത്തിയ കാട്ടാനയുടെ ‘കുട്ടിക്കളി’; വൈറലായി വിഡിയോ

elephant-park
SHARE

ആനയെക്കൊണ്ടുപോയി കുട്ടികളുടെ പാർക്കിൽ വിട്ടാൽ എന്താവും അവസ്ഥ? ആനയും കുട്ടികളുടെ പാർക്കും തമ്മില്‍ എന്ത് ബന്ധം എന്നല്ലേ. ഈ വിഡിയോ കണ്ടാൽ ആ സംശയം മാറും. കുട്ടികളുടെ മനസ്സാണ് ആനയ്ക്ക് എന്നൊക്കെയുള്ള ആനപ്രേമികളുടെ വാക്ക് ശരിയാണെന്ന് ബോധ്യമാകും ഇത് കണ്ടാൽ.

പാർക്കിലെത്തിയ ഒരു കാട്ടാനയാണ് വിഡിയോയിൽ. അവിടെ വന്ന് എല്ലാം കണ്ടപ്പോൾ ‘ഞാനെന്തൊക്കെ ചെയ്യും’ എന്നായി ആന. കുട്ടികളുടെ ഊഞ്ഞാലിന്റെ അടുത്തെത്തി ആന കളിക്കുന്നതൊക്കെ വിഡിയോയിൽ കാണാം. അസമിലെ ഗുവാഹത്തിയിലുള്ള അംചാങ് വന്യജീവി സങ്കേതത്തിൽ നിന്നുള്ള കാട്ടാനയാണ് ഈ കുട്ടിക്കളിയുമായി നാരൻഗി ആർമി കന്റോൺമെന്റിലെ കുട്ടികളുടെ പാർക്കിൽ എത്തിയത്. 

Wild elephant plays in a children's park

MORE IN SPOTLIGHT
SHOW MORE