ദാ പഴയ ശ്രീനി; സ്നേഹമുള്ളവരുടെ പ്രാർഥനയ്ക്ക് ഫലമുണ്ടാകും; സത്യൻ അന്തിക്കാട്

sreenisathyan-30
SHARE

ശ്രീനിവാസനെ പഴയ ചുറുചുറുക്കിൽ കാണാൻ സാധിച്ച സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സ്നേഹമുള്ളവരുടെ പ്രാർഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂവെന്നും പ്രതീക്ഷിച്ചതിലും വേഗത്തിൽ  ശ്രീനി തിരിച്ചു വരികയാണെന്നും അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ..

മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-"ഞാൻ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു." ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു.."ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും".

പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന'കുറുക്കൻ' എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.

Sathyan Anthikkad shares pictures with Sreenivasan

MORE IN SPOTLIGHT
SHOW MORE