മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അരങ്ങിൽ സജീവമായി നർത്തകി അനുപമ മോഹൻ

danceanupama-01
SHARE

ഇരുകാലിന്റെയും മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീണ്ടും അരങ്ങില്‍ സജീവമായി നര്‍ത്തകി അനുപമ മോഹന്‍. ശസ്ത്രക്രിയ കഴി‍ഞ്ഞ് ആറുമാസം തികയുന്നതിന് മുന്‍പ് കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ നിറഞ്ഞ സദസിന് മുന്നിലായിരുന്നു നൃത്താവതരണം. കെട്ടിയാടാന്‍ വേദന അനുവദിക്കാതിരുന്ന മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അനുപമ മോഹന്‍ വീണ്ടും ചിലങ്ക കെട്ടി. വേദിയില്‍ മനസുനിറഞ്ഞ് ആടി.

സാനുമാഷ് അടക്കമുള്ള പ്രമുഖരടങ്ങുന്ന വേദി നര്‍ത്തകിക്കുള്ള പ്രോല്‍സാഹനമായി. രണ്ട് മുട്ടുകളും മാറ്റിവച്ച ശസ്ത്രക്രിയക്കുശേഷം അരങ്ങിലെത്തിയതിന്റെ സന്തോഷം നര്‍ത്തകിയും മറച്ചുവച്ചില്ല. അനുപമയുടെ ശിഷ്യരും ഇവര്‍ക്കൊപ്പം വേദിയിലെത്തി.

MORE IN SPOTLIGHT
SHOW MORE