ജീവിതത്തില്‍ ഒറ്റപ്പെട്ട് അച്ഛൻ; വിവാഹം നടത്തി മകളും മരുമകനും

wedding-father
SHARE

തുണ നഷ്ടപ്പെട്ടവർ കതിർമണ്ഡപത്തിൽ എത്തി, മക്കളും കൊച്ചുമക്കളും വിവാഹത്തിന് സാക്ഷിയായി. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രമായിരുന്നു അപൂർവ വിവാഹവേദി. തിരുവനന്തപുരം ചിറയിൻകീഴ് കീഴ്‌വിലം പെരുമാമഠം വീട്ടിൽ കെ. സോമൻനായർ തലവടി തുടങ്ങിയിൽ ബീനാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായ സോമൻ നായർ പിന്നീട് സംസ്ഥാനത്തെ എൻസിസി വിഭാഗത്തിൽ ജോലി നോക്കിയിരുന്നു. ഒരു വർഷം മുൻപ് ഭാര്യ മരിച്ചു. 3 മക്കളുണ്ട്.ബീനാകുമാരിയുടെ ഭർത്താവ് 10 വർഷം മുൻപ് മരിച്ചു. ഒരു മകളുണ്ട്. വിഡോ ഗ്രൂപ്പ് വഴിയാണ് വിവാഹ ആലോചന എത്തിയത്. ബീനാകുമാരിയുടെ സഹോദരൻ ടി.ഡി.പ്രവീണാണ് മുൻകൈയെടുത്ത്. പ്രവീൺ സോമൻനായരുടെ മക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. മക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. വിവാഹത്തിന് സോമൻ നായരുടെ മൂത്തമകളും മരുമകനും കൊച്ചുമക്കളും ഉൾപ്പെടെയുള്ളവർ സാക്ഷിയായി. എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് അംഗമാണ് സോമൻ നായർ.

MORE IN SPOTLIGHT
SHOW MORE