വയസ്സൻ സിംഹത്തെ പന്തു പോലെ തട്ടി പോത്തുകൾ; കുത്തിയും ഹെഡ് ചെയ്തും വിഡിയോ

lionattackwb
SHARE

കാട്ടുപോത്തുകളുടെ കൂട്ടത്തിനിടയിൽ പെട്ടുപോയ ഒരു വയസ്സൻ സിംഹത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഡിയോൺ കെൽബ്രിക് എന്ന ഫോട്ടോഗ്രാഫർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ആണ് വൈറലായത്. പത്തുപതിനഞ്ച് കാട്ടുപോത്തുകൾ ഒന്നിച്ചു വന്നാണ് സിംഹത്തെ ആക്രമിച്ചത്. കൊമ്പു കൊണ്ട് കുത്തിയും തല കൊണ്ട് പൊക്കിയെടുത്തും നിരന്തര ആക്രമണമാണ് കാട്ടുപോത്തുകൾ നടത്തുന്നത്. തന്റെ നല്ല കാലത്ത് കാണിച്ച വീരസ്യങ്ങളുടെ ഓർമയിൽ സിംഹം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രായവും ആക്രമണത്തിലേറ്റ മുറിവും സിംഹത്തെ കൂടുതൽ അവശനാക്കി. ഒരു ഘട്ടം പൊരുതാൻ നോക്കിയെങ്കിലും പിന്നാലെ വന്ന ഒരു കാട്ടുപോത്ത് സിംഹത്തിന്റെ മേൽ ചാടിവീണ് ചതച്ചു കളയുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. വിഡിയോ

MORE IN SPOTLIGHT
SHOW MORE