പാത്രം കഴുകാൻ പറ്റില്ല; മക്ഡോണൾഡ്സിലെ ജോലി ഉപേക്ഷിച്ച് ടിക്ടോക് താരം

mcdonalds-new
പ്രതീകാത്മക ചിത്രം
SHARE

പാത്രം കഴുകാൻ താൽപര്യമില്ലാത്തതിനാൽ മക്ഡോണൽഡ്സിലെ ജോലി ഉപേക്ഷിച്ച് യുവാവ്. ന്യൂസിലൻഡിലാണ് സംഭവം. ടിക്ടോക് താരമായ തന്നോട് പാത്രം കഴുകാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ജോലി ഉപേക്ഷിക്കുന്നതെന്ന് യുവാവ് വിഡിയോയിൽ പറഞ്ഞു. 26 സെക്കന്റ് നീളുന്ന വിഡിയോയും ഇയാൾ പങ്കുവച്ചു. 'ഞാൻ ശരിക്കും പാത്രം കഴുകുമെന്ന് അവർ വിചാരിച്ചു' എന്ന ക്യാപ്ഷനോടെയാണ് യുവാവ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

പാത്രം കഴുകാൻ തനിക്ക് താൽപര്യമില്ലെന്നും ജോലി മതിയാക്കുന്നുവെന്നും പറഞ്ഞ് യുവാവ് ഇറങ്ങിപ്പോവുകയായിരുന്നു. ജോലിയ്ക്കിടയിലായതിനാൽ തുടരാൻ ഒപ്പമുണ്ടായിരുന്നവർ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. 

സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ചുവടെയുള്ളത്. താൻ മക്ഡോണൽഡ്സിൽ ജോലി ചെയ്തിട്ടുണ്ടെന്നും യുവാവിന്റെ വികാരം മനസിലാകുമെന്നും ഒരാൾ കുറിച്ചു. അതേസമയം, ഇപ്പോഴത്തെ കുട്ടികൾക്ക് ജോലി ചെയ്യാൻ മടിയാണെന്നും നിസാര കാര്യത്തിന് ജോലി ഉപേക്ഷിക്കേണ്ടിയിരുന്നില്ലെന്നുമെല്ലാം കമന്റുകൾ വന്നു. കടുത്ത അധിക്ഷേപങ്ങളെ തുടർന്ന് വിഡിയോ സൈറ്റുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ജീവനക്കാർ മക്ഡോണല്‍ഡ്സിലെ ജോലി മതിയാക്കി പോയിരുന്നു. ഇതിന്റെ വിഡിയോയും വൈറലായിരുന്നു.

 Asked to clean plates, mcdonald's employee quits

MORE IN SPOTLIGHT
SHOW MORE