ഭർത്താവിന് ലോട്ടറിയടിച്ചു; പണവുമായി ഭാര്യ കാമുകനൊപ്പം പോയി

couple-love-
SHARE

26 വർഷം ഒരുമിച്ച് ജീവിച്ച ഭാര്യയിൽ നിന്നും വലിയൊരു ചതി നേരിട്ടതിന്റെ ആഘാതത്തിലാണ് 46 കാരനായ മണിത്. നവംബർ ഒന്നിനാണ് തായ്‌ലാൻഡിലെ ഇസാൻ പ്രവിശ്യയിലെ മണിത്ത് എന്ന വ്യക്തിക്ക് 6 ദശലക്ഷം ബാറ്റ് മൂല്യമുള്ള ലോട്ടറി അടിച്ചത്. നികുതിയിളവിന് ശേഷം അദ്ദേഹത്തിന് 5,970,000 ബാറ്റ് ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. 1,35,86,694 ഇന്ത്യൻ രൂപ വരും ഇത്. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത മണിത്ത് ഈ പണം ഭാര്യയുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്. 

ലോട്ടറി കിട്ടിയ പണം കൊണ്ട് മെച്ചപ്പെട്ട ഒരു ജീവിതം കെട്ടിപ്പടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു മണിത്ത്. ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്. ഈ തുക കുട്ടികളുടെ ഭാവി ജീവിതം കൂടി സുരക്ഷിതമാക്കാൻ ഉതകുന്നതാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇദ്ദേഹം. അപ്പോഴാണ് ജീവിതത്തിലേക്ക് വൻ ട്വിസ്റ്റ് സംഭവിക്കുന്നത്. 

ലോട്ടറി ലഭിച്ചതിന് സന്തോഷ സൂചകമായി ഇവർ ഒരു ക്ഷേത്രത്തിലേക്ക് 1 ദശലക്ഷം ബാറ്റ് സംഭാവന ചെയ്തിരുന്നു. ഈ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ആയിട്ടുള്ളവരും ഇവരുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. ഈ ചടങ്ങിൽ ഒരു അപരിചിതനും ഉണ്ടായിരുന്നു. അത് ഭാര്യയുടെ കാമുകനായിരുന്നു. ചടങ്ങിനൊടുവിൽ ഇരുവരും ആരുമറിയാതെ ഒളിച്ചോടി. ഇതോടെ മണിത്തിന് പണമെല്ലാം നഷ്ടമായി. 

മണിത്തും ഭാര്യയും തമ്മിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് ബന്ധുക്കളും പറയന്നത്. ഭാര്യയിൽ നിന്നും ഇത്തരമൊരു ചതി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മണിത്ത് പൊലീസിനോട് പറഞ്ഞത്. 

MORE IN SPOTLIGHT
SHOW MORE