2024; സവര്‍ക്കര്‍ എന്ന ചൂടന്‍ ആയുധം; മൂര്‍ച്ചയേറ്റി കോണ്‍ഗ്രസ്: ഉന്നം?

rahul-savarkar
SHARE

പുതിയ ഇന്ത്യയുടെ രാഷ്ട്രീയഭൂമികയില്‍‍ വീണ്ടും വീണ്ടും ഉയര്‍ന്നുകേള്‍ക്കുന്ന പേര്. വിനായക് ദാമോദർ സവർക്കർ. ഹിന്ദുത്വവാദികൾ വീർ സവർക്കർ എന്ന് വാഴ്ത്തുന്നു. മഹാത്മാഗാന്ധിയെക്കാളും നെഹ്റുവിനെക്കാളും വലിയ സ്വാതന്ത്ര്യ സമര സേനാനിയായും ദേശസ്നേഹിയായും ആദരിക്കുന്നു. മറുപക്ഷമാകട്ടെ, മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്രസമരത്തെ ഒറ്റുകൊടുത്തയാളെന്ന് ആവര്‍ത്തിച്ച് സ്ഥാപിക്കുന്നു. ഗാന്ധി വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ, വർഗീയ രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസുകാരും മതേതരവാദികളും സവർക്കറെ നിരന്തരം വിമര്‍ശിക്കുന്നു. ചരിത്രത്തിലേക്ക് നടന്നാല്‍ പല വിശേഷണങ്ങളും വ്യാഖ്യാനങ്ങളും കാണാം. രാഹുൽ ഗാന്ധി  നടത്തിയ പുതിയ വിമർശനം വീണ്ടും ആ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് ചൂടും ചൂരും പകര്‍ന്നിരിക്കുന്നു. എന്നാൽ സവർക്കറിനെക്കുറിച്ച് കോൺഗ്രസ് മുന്‍പ് എന്താണ് പറഞ്ഞത്?. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE