ഐസിയുവിൽ ചുറ്റിത്തിരിഞ്ഞ് പശു; അനാസ്ഥ; പ്രതിഷേധം; വിഡിയോ

cow-icu
SHARE

ആശുപത്രിയിലെ ഐസിയുവിനുള്ളിൽ ചുറ്റിത്തിരിഞ്ഞ് പശു. മധ്യപ്രദേശിസെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഗുരുതര രോഗമുള്ളവരെ പരിചരിക്കുന്ന ഐസിയുവിലാണ് പശു നടക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രാജ്ഗഡിലാണ് സംഭവം. ഇവിടത്തെ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ പശു അലഞ്ഞുതിരിഞ്ഞ് നടക്കുന്നതാണ് ദൃശ്യങ്ങളായി പുറത്തുവന്നത്. പശുവിനെ കണ്ട് ഇതിനെ പുറത്തേയ്ക്ക് മാറ്റാന്‍ ജീവനക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സംഭവം വിവാദമായതോടെ, ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു.വാര്‍ഡ് ബോയിക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ നടപടി സ്വീകരിച്ചതായി സിവില്‍ സര്‍ജന്‍ രാജേന്ദ്രന്‍ കത്താരിയ അറിയിച്ചു.

MORE IN SPOTLIGHT
SHOW MORE