‘പണി ഫ്ലെക്സ് ബോർഡിലും’; വഞ്ചിച്ച കാമുകനോട് ‘സ്നേഹപൂർവം’ മധുരപ്രതികാരം; വേറിട്ട ബുദ്ധി

lover-angry
SHARE

ആത്മാർഥമായി പ്രണയിച്ചവരെ നിസ്സാരമായി ഒഴിവാക്കി മറ്റ് ബന്ധങ്ങൾ തേടി പോകുന്നവരോട് എങ്ങനെ മധുരമായി പ്രതികാരം ചെയ്യാം എന്ന് കാണിച്ചുതരികയാണ് ലോസ് എയ്ഞ്ചല്‍സില്‍ നിന്നൊരു യുവതി. തന്നെ വഞ്ചിച്ച് മറ്റൊരു യുവതിക്കൊപ്പം താമസം ആരംഭിച്ച കാമുകനോട് ഇസ എന്ന 25കാരി ചെയ്തത് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ൈവറലാണ്. മികച്ച ഒരു ആശയം എന്നാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ. 

തന്റെ കാമുകനും അയാളുടെ പുതിയ കാമുകിയും താമസിക്കുന്ന വീടിന് മുന്നിൽ തന്റെ ചിത്രമുള്ള കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചാണ് പ്രതികാരം. വീടിന് മുന്നിൽ മാത്രമല്ല കാമുകൻ പോകാൻ സാധ്യതയുള്ള ഇടത്തെല്ലാം ഇത്തരത്തിൽ ഫ്ലെക്സ് ബോർഡുകൾ വച്ചിട്ടുണ്ട്. കാമുകൻ എവിടെ പോയാലും തന്നെ കാണണം എന്നും അങ്ങനെ അയാളുടെ സമാധാനം പോകണമെന്നുമാണ് യുവതിയുടെ ഈ ആശയത്തിന്റെ ലക്ഷ്യം. പുതിയ കാമുകിക്കൊപ്പം താമസിക്കുന്ന വീടിന് മുന്നിൽ തന്നെ ഫ്ലെക്സ് സ്ഥാപിച്ചത് ഇതിന് വേണ്ടിയാണ്. എവിടെ തിരിഞ്ഞൊന്നു നേക്കിയാലും അവിടെല്ലാം ഒഴിവാക്കിയ പഴയ കാമുകി മാത്രം എന്ന് ബോധ്യപ്പെടുത്തുന്ന ബുദ്ധിക്കൊപ്പം  'ഐ സേ ദിസ് വിത്ത് ലവ്' എന്നാണ് ഫ്ലെക്സ് ബോർഡുകളുടെ തലക്കെട്ടും.

MORE IN SPOTLIGHT
SHOW MORE