ബൈക്ക് ചവിട്ടി വീഴ്ത്തി; ആനയുടെ കാലിനിടയിലൂടെ ഇഴഞ്ഞു നീങ്ങി; അദ്ഭുതരക്ഷ

iritty-elephant.jpg
SHARE

ഇരിട്ടി: കാട്ടാനയുടെ കാൽക്കീഴിൽ നിന്നു രക്ഷപ്പെടാൻ സാധിച്ചത് ആർ.പി.സിനേഷിന്റെ ചങ്കുറപ്പ് കൊണ്ട്. സമചിത്തത കൈവിടാതെ ആനയുടെ കാലുകൾക്ക് ഇടയിലൂടെ ഇഴഞ്ഞു നീങ്ങി തൊട്ടടുത്ത കാട്ടിലേക്ക് കടന്നതിനാലാണ് സിനേഷ് രക്ഷപ്പെട്ടത്. മലയാള മനോരമ കുറുക്കൻമുക്ക് ഏജന്റ് ആർ.പി.വിജയന്റെ മകനാണ് സിനേഷ്. 15 വർഷം ആയി ചെത്തുതൊഴിലാളിയാണ്. ഇന്നലെയും പതിവുപോലെ അയ്യപ്പൻകാവ്, കാപ്പുംകടവ് മേഖലയിൽ പത്രം ഇട്ട ശേഷമാണു ചെത്ത് തൊഴിലിനായി ഫാമിലേക്ക് പോയത്.

ആക്രമണത്തിനിടെ ആനയുടെ കാൽക്കീഴിൽ നിന്ന് ഇഴഞ്ഞ് സമീപത്തെ കാട്ടിലേക്ക് കടന്ന സിനേഷ് ആന പ്രദേശത്തുനിന്നു മാറിയതിനു ശേഷമാണു പുറത്തിറങ്ങി സഹപ്രവർത്തകരെയും വനം വകുപ്പിനെയും വിവരം അറിയിച്ചത്. സിനേഷിന്റെ കാലിന് നേരിയ പരുക്കുണ്ട്. ബ്ലോക്ക് 9 ലെ ബാലൻ- സരസ്വതി ദമ്പതികളുടെ വീട്ടുമുറ്റത്തും പുലർച്ചെ 2ന് ആന എത്തിയിരുന്നു. വീട്ടുമുറ്റത്തെയും സമീപത്തെയും 3 വൈദ്യുതി തൂണുകൾ കുത്തി വീഴ്ത്തി. തെങ്ങ്, വാഴ തുടങ്ങിയ വിളകളും വ്യാപകമായി നശിപ്പിച്ചു.

ആനയുടെ കാൽക്കീഴിൽ അകപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്നു ബൈക്ക് യാത്രികനായ ചെത്തുതൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിളക്കോട് ഊർപ്പാലിലെ രണ്ടുപുരയിൽ ആർ.പി.സിനേഷിന്റെ ബൈക്ക് മറിഞ്ഞ് ആനയുടെ കാൽക്കീഴിലേക്കു സിനേഷ് വീണെങ്കിലും ആനക്കലി ബൈക്കിനു നേരെയായതു തുണയായി. കീഴ്പ്പള്ളി – പാലപ്പുഴ റോഡിൽ നിന്ന് ബ്ലോക്ക് 5ൽ കള്ളുചെത്തു ജോലിക്കായി ഇന്നലെ രാവിലെ 7നു പോകുമ്പോഴാണു സംഭവം. വഴിയിൽ കാട്ടാനക്കുട്ടിയെ കണ്ടപ്പോൾ അപകടം മണത്ത സിനേഷ് പെട്ടന്നു കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ വലിയ ആന പാഞ്ഞടുത്തു.

ആന ബൈക്കിൽ ചവിട്ടി വീഴ്ത്തി. ആനയുടെ കാലുകൾക്ക് ഇടയിലേക്കു സിനേഷ് വീണെങ്കിലും ബൈക്ക് തകർക്കാനാണ് ആന ശ്രമിച്ചത്. ഈ സമയം ആനയുടെ പിന്നിലൂടെ ഇഴഞ്ഞ് സിനേഷ് എതിർവശത്തെ കാട്ടിലേക്കു കയറി. ബൈക്കിന്റെ ടാങ്ക് അടക്കം ചവിട്ടിപ്പൊളിച്ച ആന 10 മിനിറ്റിൽ അധികം സ്ഥലത്തു നിലയുറപ്പിച്ചു. വ്യാപക അക്രമം നടത്തിയ കാട്ടാനക്കൂട്ടം ബ്ലോക്ക് 9ൽ ആദിവാസി കുടുംബത്തിന്റെ വീട്ടുമുറ്റത്തെ 3 വൈദ്യുതി തൂണുകളും തകർത്തു. സിനേഷിനു നേരിയ പരുക്കുണ്ട്. മലയാള മനോരമ കുറുക്കൻമുക്ക് ഏജന്റ് ആർ.പി.വിജയന്റെ മകനാണ് സിനേഷ്.

Wild Elephant attack in Iritty

MORE IN SPOTLIGHT
SHOW MORE