നെഞ്ചിനുള്ളിൽ മെസി; അർജന്റീനയുടെ 'ജഴ്സി' അണിഞ്ഞ് വീടും മതിലും; ആവേശത്തോടെ കുടുംബം

argentinafan-18
SHARE

ലോകകപ്പിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കെ പല രീതിയിലാണ് ലോകകപ്പ് ആവേശം ആരാധകർ പ്രകടിപ്പിക്കുന്നത്. ആലപ്പുഴയിലെ ഒരു വീടും മതിലും ഇതിൽ വേറിട്ടതാകുന്നു. പ്രിയപ്പെട്ട ടീമിന്റെ ജേഴ്സിയുടെ നിറത്തിൽ തങ്ങളുടെ വീടും മതിലും ഒരുക്കിയിരിക്കുകയാണ് ഒരു കുടുംബം. 

അത്തറിന്റെ മണമുള്ള ഖത്തറിലേക്കാണ് ഇപ്പോൾ ലോകം മുഴുവൻ ഉറ്റുനോക്കുന്നത്. ലോകകപ്പ് നടക്കുന്നത് ഇങ്ങ് കേരളത്തിലാണെന്ന് സംശയിക്കുംവിധമാണ് മലയാളികളുടെ ഫുഡ്ബോൾ ആവേശം. ഇഷ്ടതാരത്തിനും പ്രിയപ്പെട്ട ടീമിനും ഏതെല്ലാം മാർഗത്തിലൂടെ പിന്തുണയറിയിക്കാമെന്നതാണ് ആരാധകരുടെ ചിന്ത. വേറിട്ട ഒരു മതിലും വീടുമാണ് ആലപ്പുഴയിൽ ശ്രദ്ധ നേടുന്നത്. അർജന്റീനയുടെ ജേഴ്സി അണിഞ്ഞ് നിൽക്കുകയാണ് എടത്വ ബെറിഖാ ഭവൻ തറവാടും മതിലും. അർജന്റീനയോടുള്ള മക്കളുടെ കടുത്ത ആരാധന കണ്ടാണ് തലവടി സ്വദേശികളായ ഡോ. ജോൺസൺ വി ഇടിക്കുളയും ജിജിമോൾ ജോൺസനും വീടിനും മതിലിനും അർജന്റീനയുടെ ജേഴ്സിയുടെ നിറം നൽകിയത്. അർജന്റീന കപ്പുയർത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

fan painted house and wall with argentina colors

MORE IN SPOTLIGHT
SHOW MORE