വരൻ നൽകിയ ലെഹങ്ക ഇഷ്ടമായില്ല; വിവാഹം വേണ്ടെന്ന് വധു!‌

brdie
SHARE

വരന്റെ കുടുംബം നൽകിയത് പതിനായിരം രൂപയുടെ ‘വിലകുറഞ്ഞ’ ലെഹങ്കയാണെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിൻമാറി വധു!ഉത്തരാഖണ്ഡിലെ ഹൽധ്വനിയിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂണിലായിരുന്നു വിവാഹനിശ്ചയം. നവംബറിൽ വിവാഹം നടത്താൻ തീരുമാനിച്ചു. എന്നാൽ വിവാഹത്തിന് ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് നാടകീയരംഗങ്ങൾ സംഭവിച്ചത്.

വരന്റെ കുടുംബം തനിക്ക് നൽകിയത് വില കുറഞ്ഞതും ഗുണമേൻമയില്ലാത്തതുമായ ലെഹങ്ക ആണെന്നായിരുന്നു യുവതിയുടെ പരാതി. 10,000 രൂപയുടെ ലെഹങ്ക തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്നും വരന്റെ കുടുംബത്തെ അറിയിച്ചു. ഇതോടെ ഇരു കുടുംബങ്ങളും തമ്മിൽ വഴക്കാവുകയും വിഷയം പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു.

പൊലീസ് ഇരുകൂട്ടരെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ക്ഷണക്കത്ത് ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ കഴിഞ്ഞതിനാൽ വധുവിന്റെ വീട്ടുകാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു വരന്റെ കുടുംബത്തിന്റെ ആവശ്യം. തുടർന്ന് പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുകയും വധുവിന്റെ കുടുംബം നഷ്ടപരിഹാരം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.

MORE IN SPOTLIGHT
SHOW MORE