'ഈ മനുഷ്യനാണ് ഭാരത് ജോഡോയുടെ ചാലക ശക്തി'; ഷാഫിയുടെ കുറിപ്പ്

rahul-jodo-shafi
SHARE

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസനെ പറ്റി ഷാഫി പറമ്പിൽ എംഎൽഎ എഴുതിയ കുറിപ്പാണ് ഇപ്പോൾ കോൺഗ്രസ് സൈബറിടങ്ങളിലെ ചർച്ചാ വിഷയം .ഭാരത് ജോഡോ യാത്രയുടെ മുൻ നിരയിൽ നടക്കുന്ന ബി.വി.ശ്രീനിവാസ് കഠിനധ്വാനത്തിന്റെ പര്യായമാണെന്നും യാത്രയിലെ യുവജന പങ്കാളിത്തത്തിന്റെ ചാലക ശക്തിയായി മാറുകയാണെന്നും ഷാഫി പറയുന്നു. 

ഷാഫിയുടെ കുറിപ്പ് : ഈ മനുഷ്യൻ പാർട്ടി പ്രവർത്തനത്തിൽ കഠിനധ്വാനത്തിന്റെ പര്യായമാണ്.ഭാരത്‌ ജോഡോ യാത്ര കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് പാറശ്ശാലയിൽ എത്തിയത് മുതൽ വേദിയിലോ രാഹുൽ ഗാന്ധിക്കൊപ്പം മുൻനിരയിലോ അല്ല, ഒരു അടി പോലും ഒഴിവാക്കാതെ മുഴുവൻ ദൂരവും നടക്കുമ്പോഴും തൊട്ട് അടുത്ത ദിവസത്തെ മുന്നൊരുക്കങ്ങൾക്ക് വേണ്ടി ഉറക്കമൊഴിക്കുന്ന ശ്രീനിവാസ് ഈ യാത്രയിലെ യുവജന പങ്കാളിത്തത്തിന്റെ ചാലക ശക്തിയായി മാറുകയാണ്.

MORE IN SPOTLIGHT
SHOW MORE