‘കേരളം എനിക്ക് വീട്; ഈ സ്നേഹത്തിന് നന്ദി’; സംസ്ഥാനം വിട്ടയുടന്‍ രാഹുൽ

rahul-thanks-kerala
SHARE

ഇന്നുച്ചയോടെ കേരളം വിട്ടതിന് പിന്നാലെ നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര ഇന്നാണ് കേരളത്തിലെ പര്യടനം പൂർത്തിയാക്കിയത്. വൈകിട്ട് തമിഴ്നാട്ടിലെ നാടുകാണിയിൽ നിന്ന് ഗൂഢല്ലൂരിലേക്കാണ് യാത്ര. കേരളത്തിലുടനീളം രാഹുൽ ഗാന്ധിയുടെ പര്യടനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. യാത്രയിലെ സ്നേഹത്തിന് കേരളത്തിന് നന്ദിയുണ്ട്. കേരളം എനിക്ക് വീടാണ്, സ്നേഹം കിട്ടുന്നിടമാണ് ഇവിടെ, ഞാൻ എന്നേക്കും കടപ്പെട്ടിരിക്കുന്നു– എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. സെപ്റ്റംബർ എട്ടിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച 3,570 കിലോമീറ്റർ യാത്ര ജമ്മു കശ്മീരിൽ സമാപിക്കും. 

വിഡിയോക്ക് ഒപ്പമാണ് രാഹുലിന്‍റെ നന്ദിക്കുറിപ്പ്.

MORE IN SPOTLIGHT
SHOW MORE