'പ്രദേശത്തെ പ്രധാന ഭക്ഷണം അറിയാൻ സമീപിക്കുക; ഡിവൈഎഫ്ഐയെ ട്രോളി തഹ്ലിയ

fathima-fb-post
SHARE

രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഇന്ന് രാവിലെ   പെരിന്തൽമണ്ണയിൽ  സിപിഎം വക ബാനര്‍ ഉയര്‍ത്തിയിരുന്നു.  ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ഡിവൈഎഫ്ഐയുടെ പേരിലുള്ള ബാനർ ഉയർത്തിയിരിക്കുന്നത്. 'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്നാണ് ബാനറിലുള്ളത്.യാത്രക്കിടയില്‍ രാഹുല്‍ ചായക്കടകളിലും ഹോട്ടലുകളിലും കയറുന്നതിനെ സൂചിപ്പിച്ചാണ് പരിഹാസം.  ഇതിനെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ്  ഫാത്തിമ തഹ്ലിയ. പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക, DYFI food vloggers എന്നാണ് ഫാത്തിമ തഹ്ലിയയുടെ പോസ്റ്റ്. 

അതേ സമയം ബാനര്‍ എഴുതിയ  അതേ കെട്ടിടത്തിൽ ഭാരത് ജോഡോ യാത്ര കാണാൻ കാത്തുനിൽക്കുന്നവരുടെ ചിത്രം പോസ്റ്റ് ചെയ്ത് മറുപടിയുമായി വിടി ബൽറാമും രംഗത്തെത്തി. കറുത്ത ബാനറുമായി കമ്മികൾ,തുടുത്ത മനസ്സുമായി ജനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE