
ഡോക്ടര്‍മാര്‍ ചേര്‍ന്നൊരുക്കിയ ബിയോണ്ട് ദ സെവന്‍ സീസ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി ഒരു ഡോക്ടര്‍. തിരുവനന്തപുരം മുടവന്‍മുകള്‍ സ്വദേശി ഗൗരീ ഗോപനാണ് ഇഷ്ടമേഖല പിന്തുടര്‍ന്ന് മുന്നേറാന്‍ ഒരുങ്ങുന്നത്. മുൈബയില്‍ ദന്തഡോക്ടറായ ഗൗരി, ഡി.വൈ പാട്ടീല്‍ സര്‍വകലാശാലയില്‍ ഉപരിപഠനവും തുടരുകയാണ്.
സിനിമ സ്വപ്നം കണ്ട ഇരുപത്തിയാറ് ഡോക്ടര്‍മാര്‍ ഒത്തുചേര്‍ന്നപ്പോള്‍ ബിയോണ്ട ദ സെവന്‍ സീസ് എന്ന ചിത്രമൊരുങ്ങി. ഇതിലെ മുഖ്യകഥാപാത്രങ്ങളിലൊന്നാണ് ഗൗരി ഗോപന്‍ അവതരിപ്പിക്കുന്നത്.
ബി.ഡി.എസ് പൂര്‍ത്തിയാക്കി മുംബൈയില്‍ താമസമാക്കിയ ഗൗരി ഇപ്പോള്‍ ഉപരിപഠനവും തുടരുകയാണ്. എങ്കിലും ഇനി കലാരംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം.
പൂജപ്പുര മുടവന്‍മുകളില്‍ ജി.ആര്‍. ഗോപകുമാറിന്റെയും കെ.പി.ഉമാദേവിയുടെയും മകളാണ് ഗൗരി. സ്കൂള്‍ പഠനകാലത്ത് സംഗീതം പഠിച്ചിട്ടുള്ള ഗൗരി നല്ലൊരു ഗായിക കൂടിയാണ്.